കഴിഞ്ഞ വര്‍ഷത്തെ മികച്ച ഫുട്ബോള്‍ താരത്തിനുള്ള ഫിഫ ദ് ബെസ്റ്റ് പുരസ്കാരം അര്‍ജന്റീന താരം ലയണല്‍ മെസിക്ക്. മികച്ച താരത്തിനുള്ള ഫിഫയുടെ പുരസ്കാരം 8ാം തവണയാണ് മെസി നേടുന്നത്. ഒരു തവണ ഫിഫ വേൾഡ് പ്ലേയർ ഓഫ് ദ് ഇയർ, 4 തവണ ബാലോൺ ദ് ഓർ, 3 തവണ ഫിഫ ദ് ബെസ്റ്റ് എന്നിങ്ങനെയാണ് അത്.
സ്പാനിഷ് ഫുഡ്ബോള്‍ താരം ഐതാന ബോണ്‍മാറ്റിയാണ് മികച്ച വനിതാ താരം
അന്തിമപട്ടികയില്‍ ഇടം നേടിയ നോര്‍വെ താരം എര്‍ലിംഗ് ഹാളണ്ട്, ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ എന്നിവരെ പിന്തള്ളിയാണ് ഈ നേട്ടം മെസിക്ക് സ്വന്തമാക്കാനായത്. അർജന്റീനയ്ക്കും ഇന്റർ മയാമിക്കുമായി പുറത്തെടുത്ത പ്രകടനമാണ് താരത്തെ പുരസ്കാര അർഹനാക്കിയത്.
പുരുഷ വിഭാഗത്തില്‍ മികച്ച ഗോള്‍കീപ്പർക്കുള്ള പുരസ്കാരം മാഞ്ചസ്റ്റർ സിറ്റിയുടെ ബ്രസീലിയന്‍ താരം എഡേഴ്സണാണ്. പരിശീലകനായി പെപ് ഗ്വാർഡിയോളയും തിരഞ്ഞെടുക്കപ്പെട്ടു. പുഷ്കാസ് പുരസ്കാരം ബ്രസീലിന്റെ ഗില്ഹെർ മദ്രുഗയ്ക്കാണ്. ഫെയർ പ്ലെ പുരസ്കാരം ബ്രസീലിന്റെ പുരുഷ ടീമാണ് ഇത്തവണ സ്വന്തമാക്കിയത്.