ബകു: ലോകത്തിലെ ഏറ്റവും ചൂടുകൂടിയ വർഷമായി 2024 മാറുമെന്ന് യുഎൻ ലോക കാലാവസ്ഥാ സംഘടന. ജനുവരി മുതല്‍ സെപ്തംബർ വരെ ആഗോള ശരാശരി താപനില 1.54 ഡിഗ്രി സെല്‍ഷ്യസ് കൂടുതലായിരിക്കുമെന്ന് റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.
ഐക്യരാഷ്ട്ര സംഘടനയുടെ കാലാവസ്ഥാ വ്യതിയാന ഉച്ചകോടി (സിഒപി -29 )അസർബൈജാന്റെ തലസ്ഥാനമായ ബാകുവില്‍ നടക്കുകയാണ്. തീവ്രമായ ഈ കാലാവസ്ഥ കാരണം സാമ്പത്തികവും മനുഷികവുമായ നഷ്ടങ്ങള്‍ ഉണ്ടാക്കുന്നു. താപനില 1.5 ഡിഗ്രി സെൽഷ്യസിൽ കുറക്കുകയാണ് ഉച്ചകോടിയുടെ ലക്ഷ്യം. ഡോണള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് ഈ ലക്ഷ്യം കൈവരിക്കുന്നതിന് തടസമാകുമെന്നും ഉച്ചകോടി വിലയിരുത്തി.
അതേസമയം അസർബൈജാനില്‍ നടക്കുന്ന കാലവസ്ഥ ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് കാലാവസ്ഥ പ്രവർത്തക ഗ്രെറ്റ ത്യൂൻബർഗ് വ്യക്തമാക്കിയിരുന്നു.
2024 will be most temperature year says cop 29