ടെക്സസിലെ ഫോർട്ട് വർത്ത് ഹോട്ടലിലുണ്ടായ സ്ഫോടനത്തിൽ 21 പേർക്ക് പരുക്ക്

ന്യൂയോർക്ക്: ടെക്‌സസിലെ ഫോർട്ട് വർത്ത് ഡൗൺടൌൺ ഹോട്ടലിലുണ്ടായ സ്‌ഫോടനത്തിൽ 21 പേർക്ക് പരുക്കേറ്റു. സ്‌ഫോടനത്തെത്തുടർന്നു സമീപ കെട്ടിടങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചിരുന്നു. പരുക്കേറ്റവർ ഹോട്ടലിലെ അതിഥികളോ കാൽനടയാത്രക്കാരോ ആണെന്ന് കരുതപ്പെടുന്നു. ഇക്കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.

സാൻഡ്മാൻ സിഗ്നേച്ചർ ഹോട്ടലിൽ പ്രാദേശിക സമയം.പുലർച്ചെ 3.30 ഓടെയാണ് സ്ഫോടനം നടന്നത്. പരുക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണെന്ന് ഫോർട്ട് വർത്ത് ഫയർ ഡിപ്പാർട്ട്‌മെന്‍റ് ഉദ്യോഗസ്ഥർ പറഞ്ഞു.

“വാതക ചോർച്ചയുണ്ടായിട്ടുണ്ട്. എന്നാൽ ഇത് സ്‌ഫോടനത്തിന് കാരണമായോയെന്ന് കണ്ടെത്താനായിട്ടില്ല. റസ്റ്റോറന്‍റിൽ ചില നിർമ്മാണങ്ങൾ നടക്കുന്നുണ്ട്. എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ച് വരികയാണ്,” അഗ്നിശമന വക്താവ് ക്രെയ്ഗ് ട്രോജാസെക് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

More Stories from this section

family-dental
witywide