ഏദൻ ഉൾക്കടലിൽ ആക്രമിക്കപ്പെട്ട കപ്പലിന് സഹായവുമായി ഇന്ത്യൻ നാവികസേന

ന്യുഡൽഹി: ഏദൻ ഉൾക്കടലിൽ ആക്രമിക്കപ്പെട്ട ബ്രിട്ടീഷ് എണ്ണകപ്പൽ മാർലിൻ ലുൻഡക്ക് സഹായവുമായി കപ്പലിന് സഹായവുമായി ഇന്ത്യൻ നാവികസേന. . റോക്കറ്റ് ആക്രമണത്തെ തുടർന്ന് കപ്പലിന് തീപിടിച്ചു. ഇന്ത്യൻ നാവികസേനയുടെ സഹകരണത്തോടെ തീയണക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

കടലിൽ വാണിജ്യ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യ നാവികസേന എപ്പോഴും പ്രതിജ്ഞാബദ്ധമാണെന്നും നേവി വ്യക്തമാക്കിയിട്ടുണ്ട്. 22 ഇന്ത്യക്കാരും ഒരു ബംഗ്ലാദേശി ജീവനക്കാരുമുണ്ട് കപ്പലിൽ.

ഐഎൻഎസ് വിശാഖപട്ടണമാണ് ഏദൻ ഉൾക്കടലിൽ ആക്രമിക്കപ്പെട്ട കപ്പലിന് സഹായം നൽകുന്നത്. സഹായ അഭ്യർഥന ലഭിച്ചതിനെ തുടർന്നാണ് ഐഎൻഎസ് വിശാഖപട്ടണം ഇക്കാര്യത്തിൽ ഇടപ്പെട്ടത്. എൻബിസിഡി സംഘത്തിന്റെ സഹകരണത്തോടെ കപ്പലിലെ തീയണക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് ഇന്ത്യൻ നാവികസേന പ്രസ്താവനയിൽ അറിയിച്ചു.

More Stories from this section

family-dental
witywide