
മംഗലാപുരം: മംഗലാപുരത്ത് പെൺകുട്ടികൾക്കു നേരെ ആസിഡ് ആക്രമണം നടത്തിയ മലയാളി യുവാവ് പിടിയിൽ. പരീക്ഷാ ഹാളിൽ പ്രവേശിക്കാനൊരുങ്ങിയ മൂന്ന് വിദ്യാർഥിനികൾക്കു നേരെയാണ് ആസിഡ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ നിലമ്പൂർ സ്വദേശിയായ അഭിനെയാണ് പൊലീസ് പിടികൂടിയത്.
കടബ ഗവൺമെൻറ് കോളേജിലെ വിദ്യാർത്ഥികൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പരീക്ഷാ ഹാളിലേക്ക് പെൺകുട്ടികൾ പ്രവേശിക്കുന്നതിന് തൊട്ടുമുൻപാണ് അഭിൻ ആസിഡ് ആക്രമണം നടത്തിയത്. മാസ്കും തൊപ്പിയും ധരിച്ചെത്തിയാണ് ഇയാൾ ആക്രമണം നടത്തിയത്. ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ മൂന്ന് പെൺകുട്ടികളെയും ആശുപത്രിയിലേക്കു മാറ്റി. ഇവരെ വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലേക്ക് മാറ്റും.
പ്രേമനൈരാശ്യത്തെ തുടർന്നാണ് അഭിൻ ഈ ക്രൂരകൃത്യത്തിന് മുതിർന്നതെന്നാണ് പൊലീസ് നൽകുന്ന സൂചന. അഭിൻ ലക്ഷ്യമിട്ടത് ഒരു പെൺകുട്ടിയെ ആയിരുന്നെന്നാണ് വിവരം. ഈ പെണ്‍കുട്ടിയെ ലക്ഷ്യമിട്ടുള്ള ആക്രമണത്തിലാണ് ഒപ്പമുണ്ടായിരുന്ന കുട്ടികൾക്കും പരിക്കേറ്റതെന്നാണ് വ്യക്തമാകുന്നത്.
23 year old Nilambur native abhin arrested mangalore acid attack case