വയനാട് ദുരന്തത്തില്‍ മരിച്ചത് 231 പേര്‍, 212 ശരീരാവശിഷ്ടങ്ങള്‍ കണ്ടെടുത്തു ; ഔദ്യോഗിക കണക്ക് കോടതിക്ക് നല്‍കി സര്‍ക്കാര്‍

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരെ സംബന്ധിക്കുന്ന കണക്ക് കോടതിക്ക് കൈമാറി സംസ്ഥാന സര്‍ക്കാര്‍. ദുരന്തത്തില്‍ 231 പേരാണ് മരിച്ചതെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെയാണ് സര്‍ക്കാര്‍ അറിയിച്ചത്. 128 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും മേപ്പാടിയിലെ ആകെ നഷ്ടം 1200 കോടി രൂപയുടേതാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ദുരന്തമുഖത്തുനിന്നും കണ്ടെടുത്തവയില്‍ 178 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയെന്നും തിരിച്ചറിയപ്പെടാത്ത 53 മൃതദേഹം ജില്ലാ ഭരണകൂടം സംസ്‌കരിച്ചുവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
വിവിധ ഇടങ്ങളില്‍ നിന്നായി 212 ശരീരാവശിഷ്ടങ്ങള്‍ കണ്ടെടുത്തു.

അതേസമയം, ശാസ്ത്രീയ പഠന റിപ്പോര്‍ട്ടുകള്‍ ഹാജരാക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. പുനഃരധിവാസം ഉള്‍പ്പടെയുള്ള കാര്യങ്ങളിലെ പുരോഗതി അറിയിക്കാനും കോടതി ആവശ്യപ്പെട്ടു. എല്ലാ വെള്ളിയാഴ്ചയും റിപ്പോര്‍ട്ട് നല്‍കണമെന്നും ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു. ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയായെടുത്ത കേസാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.

More Stories from this section

family-dental
witywide