കാനഡയില്‍ 24 കാരനായ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റു മരിച്ചു

ന്യൂഡല്‍ഹി: കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു. കാനഡയിലെ സൗത്ത് വാന്‍കൂവറില്‍ ഇന്ത്യയില്‍ നിന്നുള്ള 24 കാരനായ ചിരാഗ് ആന്റിലിനാണ് കാറിനുള്ളില്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. സംഭവം ലോക്കല്‍ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. വെടിയൊച്ച കേട്ടതായി അയല്‍വാസികള്‍ അറിയിച്ചതിനെത്തുടര്‍ന്ന് എത്തിയ പൊലീസ് യുവാവിനെ വാഹനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി വാന്‍കൂവര്‍ പോലീസ് പ്രസ്താവനയില്‍ പറഞ്ഞു.

ഏപ്രില്‍ 12 ന് രാത്രി 11 മണിയോടെയായിരുന്നു സംഭവം. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

ചിരാഗ് ആന്റിലിന്റെ മൃതദേഹം ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്ഫോമായ GoFundMe വഴി പണം സ്വരൂപിക്കുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

2022 സെപ്റ്റംബറില്‍ ചിരാഗ് ആന്റില്‍ വാന്‍കൂവറില്‍ എത്തി. കാനഡ വെസ്റ്റിലെ യൂണിവേഴ്‌സിറ്റിയില്‍ എംബിഎ പൂര്‍ത്തിയാക്കിയ ചിരാഗ് ഈയടുത്താണ് വര്‍ക്ക് പെര്‍മിറ്റ് നേടിയത്. അതേസമയം, ചിരാഗിന് ശത്രുക്കള്‍ ഉണ്ടായിരുന്നതായോ ആരെങ്കിലുമായി എന്തെങ്കിലും പ്രശ്‌നം ഉള്ളതായോ അറിയില്ലെന്ന് കുടുംബം വ്യക്തമാക്കി.

More Stories from this section

family-dental
witywide