വിവരദോഷം പറയുന്ന അനില്‍ ആന്റണിക്ക് മറുപടിയില്ലെന്ന് ആന്റോ ആന്റണി; ദല്ലാളിന്റെ പണത്തെ ചൊല്ലി പത്തനംതിട്ടയില്‍ അടിയും തിരിച്ചടിയും

പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ എ.കെ.ആന്റണിയുടെ മകന്‍ അനില്‍ ആന്റണി തന്റെ പക്കല്‍ നിന്ന് 25 ലക്ഷം രൂപ വാങ്ങിയെന്ന ദല്ലാള്‍ നന്ദകുമാറിന്റെ ആരോപണം ഇപ്പോള്‍ കേരളത്തില്‍ ചൂടുപിടിച്ച ചര്‍ച്ചയാണ്. അനില്‍ ആന്റണി പണം വാങ്ങിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ.കുര്യനും സമ്മതിച്ചിട്ടുണ്ട്. വാങ്ങിയ പണം ഘട്ടംഘട്ടമായി തിരിച്ചു തന്നതായി നന്ദകുമാര്‍ തന്നെ പറയുന്നു. പക്ഷെ, പണം വാങ്ങിയത് സിബിഐ സ്റ്റാന്റിംഗ് കോണ്‍സിലിനെ നിയമിക്കാനും ജഡ്ജിയെ സ്ഥലംമാറ്റാനുമൊക്കെയായിരുന്നുവെന്ന വിവരങ്ങളാണ് ഇപ്പോള്‍ ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്നത്. എന്നാല്‍ നന്ദകുമാറിന്റെ ആരോപണത്തിനും ഇപ്പോഴത്തെ വിവാദത്തിനുമൊക്കെ പിന്നില്‍ പത്തനംതിട്ടയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിയാണെന്നാണ് അനില്‍ ആന്റണി പറയുന്നത്. നന്ദകുമാറും ആന്റോ ആന്റണിയും തനിക്കെതിരെ ഗൂഡാലോചന നടത്തി എന്നും അനില്‍ ആന്റണി കുറ്റപ്പെടുത്തി. ഇതിനുള്ള മറുപടിയിലാണ് വിവരദോഷം പറയുന്ന അനില്‍ ആന്റണിക്ക് മറുപടിയില്ലെന്ന ആന്റോ ആന്റണിയുടെ പ്രതികരണം.

ആന്റോ ആന്റണിയും കുടുംബവും ചേര്‍ന്ന് മേലൂകാവ് സഹകരണ ബാങ്കില്‍ നിന്ന് 12 കോടി രൂപ വെട്ടിച്ചു എന്നും അനില്‍ ആന്റണി ആരോപിച്ചിട്ടുണ്ട്. ആന്റോ ആന്റണിയുടെ സഹോദരനും പി.ജെ.കുര്യന്റെ ശിഷ്യനുമായ വ്യക്തിയുടെ നേതൃത്വത്തിലാണ് തട്ടിപ്പെന്നും അനില്‍ ആന്റണി ആരോപിക്കുന്നു. എന്നാല്‍ ഇങ്ങനെയൊരു സംഭവത്തെ കുറിച്ച് ഇതുവരെ തനിക്ക് അറിയില്ലെന്നും താന്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ പത്ത് വര്‍ഷമായി കേന്ദ്രം ഭരിക്കുന്ന അനില്‍ ആന്റണിയുടെ പാര്‍ടിയും ഏഴര വര്‍ഷമായി കേരളം ഭരിക്കുന്ന എല്‍.ഡി.എഫ് സര്‍ക്കാരും നടപടിയെടുക്കാത്തത് എന്തെന്ന് ആന്റോ ആന്റണി ചോദിച്ചു.

അനില്‍ ആന്റണി പരാജയപ്പെടണമെന്ന് കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ എ.കെ.ആന്റണി ആവശ്യപ്പെട്ടിരുന്നു.  എന്നാല്‍ കുതികാല്‍ വെട്ടുകാരുടെ പാര്‍ടിയാണ് കോണ്‍ഗ്രസ് എന്നായിരുന്നു അനില്‍ ആന്റണിയുടെ വാദം. 

25 lakh Anil Antony controversy heat up in pathanamthitta elections

More Stories from this section

family-dental
witywide