അരുമയായി 3 നായ്ക്കളെ വളർത്തി, മക്കളോടൊപ്പം കളിക്കുന്നതിനിടെ കടിച്ചുകീറി, കാലിഫോർണിയയിൽ 26കാരന് ദാരുണാന്ത്യം

കാലിഫോർണിയ: യുഎസിലെ കാലിഫോർണിയയിലെ സാൻ ഡിയാഗോയിലെ മിറ മേസ പാർക്കിൽ സ്വന്തം നായ്ക്കളുടെ കടിയേറ്റ് 26കാരന് ദാരുണാന്ത്യം. യുവാവ് വളർത്തുന്ന മൂന്ന് നായ്ക്കളാണ് ആക്രമിച്ചത്. പെഡ്രോ ഒർട്ടേഗ എന്നയാളാണ് മരിച്ചത്. ലൈവ് 5 ന്യൂസ് ഡബ്ല്യുസിഎസ്‌സി റിപ്പോർട്ട് പ്രകാരം മകനോടൊപ്പം കളിക്കവെയാണ് നായ്ക്കൾ ആക്രമിച്ചത്.

നായ്ക്കളെ ആക്രമണത്തിൽ നിന്ന് തടയാൻ ശ്രമിച്ചെങ്കിലും പിന്തിരിഞ്ഞില്ല. സമീപത്തെ എലിമെൻ്ററി സ്‌കൂളിൽ അടച്ചിട്ടതിനെ തുടർന്നാണ് മൂന്ന് നായ്ക്കളെ പിടികൂടിയത്. മൂന്ന് നായ്ക്കളെയും ക്വാറൻ്റൈനിൽ പാർപ്പിച്ചതിന് ശേഷം ദയാവധം നടത്തി. പരിക്കേറ്റ രണ്ടാമത്തെയാളുടെ നിലയും ​ഗുരുതരമാണ്.

26 year old dies after pet dogs attack

More Stories from this section

family-dental
witywide