75 ദിവസം വെന്റിലേറ്ററിൽ, ഒ‌ടുവിൽ അഞ്ജന മരണത്തിന് കീഴടങ്ങി; മഞ്ഞപ്പിത്തം ബാധിച്ച് വേങ്ങൂരിൽ മൂന്നാമത്തെ മരണം

കൊച്ചി: വേങ്ങൂരിൽ മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്ന് 27കാരിയായ അഞ്ജനയും മരിച്ചു. ശനിയാഴ്ച വൈകിട്ട് മൂന്നുമണിക്കാണ് വേങ്ങൂർ അമ്പാടൻവീട്ടിൽ അഞ്ജന ചന്ദ്രൻ (27) എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ച് 75 ദിവസമായി വെന്റിലേറ്ററിലായിരുന്നു. പ്രദേശത്ത് മഞ്ഞപ്പിത്തം ബാധിച്ച് മരിക്കുന്ന മൂന്നാമത്തെ വ്യകതിയാണ് ഇവർ.

ചികിത്സക്കായി 25 ലക്ഷത്തോളം കുടുംബം ചെലവാക്കിയിട്ടും സർക്കാര്‍ ധനസഹായം നൽകിയിട്ടില്ലെന്നും ആരോപണമുയർന്നു. വാട്ടർ അതോറിറ്റി പമ്പ് ചെയ്ത വെള്ളത്തിൽനിന്ന് ഹെപ്പറ്റൈറ്റിസ് എ വൈറസ് മൂലമുള്ള മഞ്ഞപ്പിത്തം 250ലേറെപ്പേരെ ബാധിച്ചെങ്കിലും സർക്കാർ തിരിഞ്ഞു നോക്കുന്നില്ല എന്ന ആക്ഷേപത്തിനിടയിലാണ് അഞ്ജനയുടെ മരണം. ഏപ്രിൽ 17നാണ് വേങ്ങൂരിൽ മ‍ഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്യുന്നത്.

അഞ്ജനയുടെ ഭർത്താവ് ശ്രീകാന്ത്, സഹോദരൻ ശ്രീനി തുടങ്ങിയവരുൾപ്പെടെ ആശുപത്രിയിൽ ചികിത്സ തേടി. ശ്രീകാന്ത് ഗുരുതരാവസ്ഥയിലായെങ്കിലും രക്ഷപെട്ടു. ഡയാലിസിസ് ചെയ്താണ് ശ്രീകാന്ത് ജീവൻ നിലനിർത്തുന്നത്. ഉപജീവനമാർഗമായ പശുവിനെയും ലോറിയും വിറ്റാണ് ഇവർ ചികിത്സ നടത്തിയത്.

27 year old Anjaja dies after hepatitis in Vengur

More Stories from this section

family-dental
witywide