വിചിത്ര നടപടികൾക്ക് പേര് കേട്ടിട്ടുള്ള രാജ്യമാണ് ഉത്തര കൊറിയ. സ്വാതന്ത്ര്യം എന്ന വാക്കുപോലും നിരോധിക്കപ്പെടാൻ സാധ്യതയുള്ള രാജ്യം. കെ-ഡ്രാമയെന്നറിയപ്പെടുന്ന ദക്ഷിണ കൊറിയൻ ടിവി പരമ്പരകൾ കണ്ടതിന്റെ പേരിൽ രണ്ട് കൗമാരക്കാരെ കഠിനതടവിന് ശിക്ഷിച്ച ഉത്തര കൊറിയൻ നടപടിയാണ് ഇപ്പോൾ വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്. ഇത്തരം നടപടികൾ ഉത്തരകൊറിയയിൽ സാധാരണമാണ്. ബിബിസിയാണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്.
ആവിഷ്കാര സ്വാതന്ത്ര്യത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും വസ്ത്രസ്വാതന്ത്ര്യത്തിനും ഉൾപ്പടെ എല്ലാത്തരത്തിലുമുള്ള വിനോദങ്ങൾക്കും വിലക്കുള്ള രാജ്യമാണ് ഉത്തര കൊറിയ.
ദക്ഷിണ കൊറിയൻ ടിവി പരമ്പരകൾ കണ്ടതിന്റെ പേരിലുള്ള ശിക്ഷയുടെ വിഡിയോയാണ് ബിബിസി പുറത്തുവിട്ടിരിക്കുന്നത്. ഒരു ഔട്ട്ഡോർ സ്റ്റേഡിയത്തിൽ നൂറുകണക്കിന് വിദ്യാർഥികൾക്ക് മുന്നിൽ 16 വയസ്സുള്ള രണ്ട് ആൺകുട്ടികളെ കൈവിലങ്ങിട്ട് നിർത്തിയിരിക്കുന്നത് വിഡിയോയിൽ കാണാം. യൂണിഫോം ധരിച്ച ഉദ്യോഗസ്ഥർ ഈ കുട്ടികളെ ശാസിക്കുന്നതും വിഡിയോയിലുണ്ട്. ഇത്തരത്തിലുള്ള വിഡിയോകൾ ഉത്തര കൊറിയയിൽ നിന്നു പുറത്തു വരുന്നത് വളരെ അപൂർവമാണ്. ഫോട്ടോകളും വീഡിയോകളും ഉൾപ്പടെ രാജ്യത്തെ ജീവിതങ്ങൾ ദൃശ്യമാകുന്നവയെല്ലാം പുറം ലോകത്തേക്ക് എത്തിക്കുന്നത് ഉത്തര കൊറിയ വിലക്കിയിട്ടുണ്ട്. ഭാഗ്യത്തിന് ഈ കുട്ടികൾക്ക് വധശിക്ഷ കിട്ടിയില്ല. പകരം ലേബർ ക്യാംപിൽ അതികഠിനമായി ജോലിചെയ്യണം അതും അഞ്ചുവർഷത്തിലേറെ..
ആഗോളതലത്തിൽ പ്രചാരമുള്ള ദക്ഷിണ കൊറിയൻ ടിവി പരമ്പരകളും സിനിമകളും പോപ്പ് ഗാനങ്ങളും കാണുകയോ കേൾക്കുകയോ ചെയ്യുന്നതായി കണ്ടെത്തിയാൽ കഠിന ശിക്ഷകളാണ് ഉത്തര കൊറിയക്കാർക്ക് ലഭിക്കുക. ദക്ഷിണ കൊറിയൻ വിനോദങ്ങൾ മാത്രമല്ല അമേരിക്കന്‍ ചലച്ചിത്രങ്ങള്‍ കാണുന്നതിനും വധശിക്ഷയാണ് ലഭിക്കുക.
ഉത്തര കൊറിയയുടെ മുതിര്‍ന്ന നേതാവും കിം ജോങ് ഉന്നിന്റെ മുത്തച്ഛനുമായ കിം സങ് 1994 ജൂലായ് 8നാണ് മരിക്കുന്നത്. രാജ്യം ദുഃഖമാചരിക്കുന്ന ഈ ദിവസം ചിരിക്കുന്നത് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. അന്നേ ദിവസം ചിരിക്കുകയോ താമാശ പറയുകയോ ചെയ്യരുത്.നീല ജീന്‍സിനും ഉത്തര കൊറിയയിൽ വിലക്കുണ്ട്. നീല ജീന്‍സിനെ മുതലാളിത്തത്തിന്റെ പ്രതീകമായാണ് ഉത്തര കൊറിയ കാണുന്നത്.
നിരീശ്വരവാദം നിർബന്ധിച്ച് നടപ്പാക്കുന്ന രാജ്യമാണ് ഉത്തര കൊറിയ. എല്ലാവരും കിം കുടുംബത്തില്‍പ്പെട്ടവരാണ്. അതിനാല്‍ പൗരന്മാര്ക്ക് മതമോ വിശ്വാസമോ പാടില്ലെന്നാണ് നിയമം. സര്‍ക്കാര്‍ അംഗീകൃത രീതിയിൽ മാത്രമേ മുടി വെട്ടാൻ സാധിക്കു. വാർത്താവിനിമയ സംവിധാനങ്ങൾക്കായി മൂന്ന് ചാനലുകൾ മാത്രമാണ് ഉത്തര കൊറിയയിലുള്ളത്. ഈ മൂന്ന് ചാനലുകളും സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നവയാണ്.
ഏറ്റവും പ്രധാനപ്പെട്ടത് ഉത്തര കൊറിയയിൽ ജനിക്കുന്നവർക്ക് ആ രാജ്യത്തു നിന്നു മറ്റ് രാജ്യങ്ങളിലേക്ക് പോകാന്‍ അവകാശമില്ല. രേഖകളില്ലാതെ അതിര്‍ത്തി കടന്നിന് പിടിക്കപ്പെട്ടാൽ വധശിക്ഷ ഉറപ്പ്. ഒപ്പം ശിക്ഷകൾ മൂന്ന് തലമുറയാണ് അനുഭവിക്കുക. 1948 മുതല്‍ ഉത്തര കൊറിയയില്‍ ഈ നിയമം പ്രാബല്യത്തിലുണ്ട്.
ഏറ്റവും വിചിത്രം ഇവിടെ തിരഞ്ഞെടുപ്പു നടക്കും എന്നതാണ്. എന്നാൽ ആളുകൾ ഒരാൾക്ക് മാത്രമേ വോട്ട് ചെയ്യാവൂ..
2teens sentenced to hard labour over K-drama in North Korea