വിമാനത്തിന്റെ ശൗചാലയം പരിശോധിച്ചപ്പോൾ ഞെട്ടി, കണ്ടെത്തിയത് രണ്ട് കോടി രൂപ വിലവരുന്ന സ്വർണം!

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ വിമാനത്തിലെ ശൗചാലയത്തിൽ രണ്ട് കോടി രൂപ വില വരുന്ന സ്വർണം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ 10.30-ന് ഷാര്‍ജയില്‍നിന്ന് തിരുവനന്തപുരത്ത് എത്തിയ ഇന്‍ഡിഗോ വിമാനത്തിലെ ശൗചാലയത്തില്‍ നിന്നാണ് 3.5 കിലോ സ്വർണം കണ്ടെത്തിയത്.

കുഴമ്പ് രൂപത്തിലാക്കിയായിരുന്നു കടത്താൻ ശ്രമിച്ചത്. ഏറ്റവും പുറകിലുളള ശൗചാലയത്തിനുളളില്‍ കറുത്തതും വെളുത്തതും നിറത്തിലും പേപ്പറുകള്‍ ഉപയോഗിച്ച് പൊതിഞ്ഞ നിലയിലായിരുന്നു സ്വര്‍ണമെന്നും അധികൃതർ പറഞ്ഞു. പ്രോട്ടീന്‍ പൗഡറുമായി കൂട്ടിച്ചേര്‍ത്താണ് കുഴമ്പ് രൂപത്തിലാക്കിതെന്ന് ഡി.ആര്‍.ഐ. ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഷാര്‍ജയില്‍നിന്ന് വരുന്ന വിമാനത്തില്‍ സ്വര്‍ണം കടത്തുന്നതായി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന്റെ (ഡി.ആര്‍.ഐ) തിരുവനന്തപുരം യൂണിറ്റിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെടുത്തത്. ആരാണ് സ്വർണം കടത്താൻ ശ്രമിച്ചതെന്ന അന്വേഷണം പുരോ​ഗമിക്കുകയാണ്.

3.5 kg gold seized from Indigo flight wash room

More Stories from this section

family-dental
witywide