ചണ്ഡീഗഢ്: ഹരിയാനയില്‍ മൂന്നരവയസ്സുകാരിയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തി. നൂഹ് ജില്ലയിലാണ് സംഭവം. പ്രതി അറസ്റ്റിലായെന്നും ചോദ്യംചെയ്യല്‍ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. ശനിയാഴ്ച വൈകുന്നേരം നാലുമണിയോടെ വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പ്രതി കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.
ഏറെ വൈകി കുട്ടിയെ കാണാതായതോടെ ബന്ധുക്കള്‍ തിരച്ചില്‍ ആരംഭിച്ചു. രാത്രി 11 മണിയോടെ കുട്ടിയുടെ രക്തത്തില്‍ കുതിര്‍ന്ന മൃതദേഹം ഉപേക്ഷച്ച നിലയില്‍ കണ്ടെത്തി. കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്നും കാലുകള്‍ ഒടിഞ്ഞിട്ടുണ്ടെന്നും ബന്ധുക്കള്‍ പരാതിയില്‍ പറയുന്നു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി അയച്ചതായി പിനാങ്‌വ പൊലീസ് അറിയിച്ചു. പ്രാഥമിക പരിശോധനയില്‍ കുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതാണെന്ന സൂചനയാണുള്ളതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
മരോര ഗ്രാമത്തിന് സമീപത്തുനിന്നാണ് പ്രതിയെ പിടികൂടിയതെന്നും ഇയാളെ ചോദ്യംചെയ്യുകയാണെന്നും പൊലീസ് അറിയിച്ചു.
3.5 year old baby girl got raped and killed in Haryana