ഡാലസിൽ രണ്ടു കുട്ടികളടക്കം അഞ്ച് പേർക്ക് വെടിയേറ്റു

ഡാലസ്: വെള്ളിയാഴ്ച രാത്രി ഡാലസ് അപ്പാർട്ട്മെൻ്റ് കോംപ്ലക്‌സിൻ്റെ പാർക്കിംഗ് സ്ഥലത്ത് മൂന്ന് മുതിർന്നവർക്കും രണ്ട് കുട്ടികൾക്കും വെടിയേറ്റു.

സ്റ്റോൺപോർട്ട് ഡ്രൈവിലെ 200 ബ്ലോക്കിൽ രാത്രി 9 മണിയോടെയാണ് വെടിവെപ്പ് നടന്നതെന്ന് പോലീസ് പറഞ്ഞു.

വെടിയേറ്റ അഞ്ചുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.

ഒന്നിലധികം പേർ വെടിയുതിർത്തെന്നും ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തുന്നതിന് മുമ്പ് അവർ പിരിഞ്ഞുപോയെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

എന്താണ് വെടിവയ്പ്പിലേക്ക് നയിച്ച കാരണം എന്ന് അന്വേഷിക്കുന്നുണ്ടെങ്കിലും ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിട്ടിട്ടില്ല.

More Stories from this section

family-dental
witywide