ജമ്മു കശ്മീരിൽ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 4 ബിഎസ്എഫ് ജവാന്മാർ മരിച്ചു, 28 പേർക്ക് പരുക്ക്

ബുദ്ഗാം∙ ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയിൽ ബിഎസ്എഫ് ജവാന്മാർ സഞ്ചരിച്ച ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 4 പേർ മരിച്ചു. 28 പേർക്ക് പരുക്കേറ്റു. 52 സീറ്റുകളുള്ള ബസ് മലയോര പാതയിൽ നിന്ന് 40 അടിയിലേക്ക് മറിഞ്ഞാണ് അപകടം.

തിരഞ്ഞെടുപ്പ് ജോലികൾക്കായി വിവിധയിടങ്ങളിലേക്ക് നിയോഗിച്ച 35 ബിഎസ്എഫ് ജവാന്മാരായിരുന്നു ബസിലുണ്ടായിരുന്നത്. ബസിന്റെ ഡ്രൈവർക്കും അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്.സെൻട്രൽ കശ്മീരിലെ ബ്രെൽ വാട്ടർഹെയ്ൽ മേഖലയിലാണ് അപകടം. പരുക്കേറ്റവരിൽ ആറു പേരുടെ നില ഗുരുതരമാണ്.

3 BSF jawans killed, 32 injured as bus falls into ravine in Jammu and Kashmir

More Stories from this section

family-dental
witywide