കിടക്കയില്‍ മൂത്രമൊഴിച്ച 2 വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ചു; ശിശുക്ഷേമ സമിതിയിലെ 3 ആയമാര്‍ അറസ്റ്റില്‍

തിരുവനന്തപുരം: കിടക്കയില്‍ മൂത്രമൊഴിച്ചതിന് ശിശുക്ഷേമ സമിതിയിലെ ആയമാർ രണ്ടരവയസുകാരിയുടെ ജനനന്ദ്രേിയത്തില്‍ മുറിവേല്‍പ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ആയമാരെ തിരുവനന്തപുരം മ്യൂസിയം പൊലിസ് അറസ്റ്റ് ചെയ്തു. അജിത, മഹേശ്വരി, സിന്ധു എന്നിവരാണ് അറസ്റ്റിലായത്. മൂന്നു പേര്‍ക്കും എതിരെ പോക്സോ കുറ്റവും ചുമത്തിയുണ്ട്. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയാണ് പരാതിയിലാണ് പോലിസ് നടപടി എടുത്തത്.

More Stories from this section

family-dental
witywide