
ഹൂസ്റ്റണ്‍: തെക്കന്‍ യുഎസ് സംസ്ഥാനമായ മിസിസിപ്പിയില്‍ ഒരു പാലം തകര്‍ന്നതിനെ തുടര്‍ന്ന് കുറഞ്ഞത് മൂന്ന് പേര്‍ മരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
ജാക്സണില്‍ നിന്ന് 64 കിലോമീറ്റര്‍ തെക്ക് ഭാഗത്തായി ഹൈവേ 149-ലെ സ്‌ട്രോങ് നദിക്ക് കുറുകെയുള്ള പാലത്തിലാണ് അപകടമുണ്ടായത്. പാലം മാറ്റിസ്ഥാപിക്കുന്ന പദ്ധതിയുടെ ഭാഗമായി സെപ്റ്റംബര്‍ 18 മുതല്‍ ഗതാഗതം നിരോധിച്ച് അടച്ചിട്ടിരിക്കുകയാണെന്ന് മിസിസിപ്പി ഗതാഗത വകുപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ചിട്ടില്ല.