ശനിയാഴ്ച പുലർച്ചെ സെൻട്രൽ മിസിസിപ്പിയിൽ സ്കൂളിൻ്റെ ഫുട്ബോൾ വിജയം ആഘോഷിക്കുന്നതിനിടെയുണ്ടായ വെടിവയ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആഘോഷത്തിൽ പങ്കെടുത്ത ജനക്കൂട്ടത്തിനിടയിൽ നിന്നാണ് വെടിവയ്പ് ഉണ്ടായത്. ഗെയിം അവസാനിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് സംഭവം നടന്നത്, ഏകദേശം 200 മുതൽ 300 വരെ ആളുകൾ ആഘോഷത്തിന് ഒത്തുകൂടിയിരുന്നു. ആഘോഷത്തിനിടെ ചിലർ തമ്മിലുള്ള വഴക്കിനെ തുടർന്നാണ് വെടിവയ്പുണ്ടായതെന്ന് ഹോംസ് കൗണ്ടി ഷെരീഫ് വില്ലി മാർച്ച് റിപ്പോർട്ട് ചെയ്തു, എന്നാൽ തർക്കത്തിൻ്റെ കാരണം വ്യക്തമാക്കിയിട്ടില്ല.
വെടിയൊച്ച കേട്ടതോടെ ആളുകൾ പരിഭ്രാന്തരായി ഓടാൻ ആരംഭിച്ചു. തിക്കിലും തിരക്കിലും പെട്ട് നിരവധിപേർക്ക് നിസാര പരുക്കുകളുണ്ട്.
മരിച്ചവരിൽ രണ്ട് പേർ 19 വയസ്സുകാരാണ്. ഒരാൾക്ക് 25 വയസ്സ്. പരുക്കേറ്റവരെ എയർലിഫ്ട് ചെയ്ത് ആശുപത്രികളിൽ എത്തിച്ചു.
മിസിസിപ്പിയിലെ ലെക്സിംഗ്ടണിനിന്ന് ഏകദേശം ഏകദേശം അഞ്ച് മൈൽ അകലെയാണ് വെടിവയ്പ് നടന്ന സ്ഥലം. സ്കൂളിൻ്റെ ആഘോഷത്തിൽ പങ്കു ചേരാൻ നിരവധി യുവാക്കൾ പ്രദേശത്ത് തടിച്ചു കൂടിയിരുന്നു.
3 died in shooting At Central Mississippi