ഹരിയാനയില്‍ ബിജെപി സര്‍ക്കാരിന്റെ അടിത്തറയിളകുന്നു; മൂന്ന് സ്വതന്ത്ര എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ഛണ്ഡിഗഡ്: ലോക്സഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കവെ ബിജെപിക്കു തലവേദനയായി ഹരിയാന. 3 സ്വതന്ത്ര എംഎൽഎമാർ സംസ്ഥാനത്തെ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. 90 അംഗ നിയമസഭയിൽ സർക്കാരിന് ഇതോടെ കേവല ഭൂരിപക്ഷം നഷ്ടമായി. 90 അംഗ നിയമസഭയില്‍ ഭരണപക്ഷത്തിന്റെ അംഗസംഖ്യ നിലവിൽ 42 ആണ്. സ്വതന്ത്രര്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ കോണ്‍ഗ്രസിന് 34 എംഎല്‍എമാരുടെ പിന്തുണയായി. പ്രതിപക്ഷ നേതാവ് ഭൂപേന്ദ്ര സിങ് ഹൂഡയുടെയും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഉദയ് ഭാന്റെയും നേതൃത്വത്തില്‍ വാര്‍ത്താസമ്മേളനം നടത്തിയാണ് എംഎല്‍എമാര്‍ നിലപാട് പ്രഖ്യാപിച്ചത്.

ഭൂരിപക്ഷം നഷ്ടപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെ പുറത്താക്കണമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഉദയ് ഭാന്‍ ആവശ്യപ്പെട്ടു. ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്‍പ് തരംഗം വ്യക്തമായെന്ന് കോണ്‍ഗ്രസ് എക്‌സില്‍ കുറിച്ചു. കര്‍ഷക വിരുദ്ധവും ജനവിരുദ്ധവുമായ ബിജെപിയെ ജനങ്ങള്‍ പാഠം പഠിപ്പിക്കുമെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.

More Stories from this section

family-dental
witywide