അമരാവതി: ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ തട്ടിക്കൊണ്ടുപോയെന്ന് പറയപ്പെടുന്ന മൂന്ന് ടിഡിപി പോളിംഗ് ഏജന്റുമാരെ കണ്ടെത്തി സുരക്ഷിതമാക്കിയതായി ആന്ധ്രാപ്രദേശ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ (സിഇഒ) മുകേഷ് കുമാര്‍ മീണ അറിയിച്ചു. പുംഗനുരു അസംബ്ലി നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ചിറ്റൂര്‍ ജില്ലയിലെ സദും മണ്ഡലത്തിലെ ബൊക്കരാമണ്ട ഗ്രാമത്തില്‍ നിന്നാണ് ടിഡിപി ഏജന്റുമാരെ തട്ടിക്കൊണ്ടുപോയതെന്ന് സിഇഒയുടെ ഓഫീസ് അറിയിച്ചു.
പോളിംഗ് സ്റ്റേഷനുകള്‍ 188, 189, 199 എന്നിവയിലെ ടിഡിപി ഏജന്റുമാരെ പോളിംഗ് സ്റ്റേഷനുകളിലേക്ക് പോകുമ്പോള്‍ വൈഎസ്ആര്‍സിപി നേതാക്കള്‍ തട്ടിക്കൊണ്ടുപോയതായി ടിഡിപി ജില്ലാ ഇന്‍ചാര്‍ജ് ജഗന്‍ മോഹന്‍ രാജു പരാതി നല്‍കിയിരുന്നു. ചിറ്റൂര്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പോലീസ് വകുപ്പും ചേര്‍ന്നാണ് തട്ടിക്കൊണ്ടുപോയ ഏജന്റുമാരെ പിലേരുവില്‍ നിന്ന് രക്ഷപ്പെടുത്തുകയും പിന്നീട് അവരെ ഡ്യൂട്ടിക്ക് എത്തിക്കുകയും ചെയ്തത്. ആന്ധ്രാപ്രദേശിലെ 25 ലോക്സഭാ സീറ്റുകളിലേക്കും 175 നിയമസഭാ സീറ്റുകളിലേക്കുമുള്ള വോട്ടെടുപ്പാണ് ഇന്ന് ഒരേസമയം നടക്കുന്നത്.