ഗ്രേറ്റര്‍ നോയിഡയിൽ മതിൽ തകർന്നു വീണ് 3 കുട്ടികൾ മരിച്ചു, 5 കുട്ടികൾക്ക് പരുക്ക്

ഗ്രേറ്റര്‍ നോയിഡ (യു.പി): കനത്ത മഴ മതില്‍ തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. 5 കുട്ടികൾക്ക് പരുക്കേറ്റു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം. നിര്‍മാണത്തിലിരുന്ന മതിലിന് സമീപം കളിച്ചുകൊണ്ടിരുന്ന ഒരേ കുടുംബത്തിലെ എട്ട് കുട്ടികളുടെ മുകളിലേക്ക് മതില്‍ ഇടിഞ്ഞു വീഴുകയായിരുന്നു. അഹദ് ( 4), അൽഫിസ (2), ആദിൽ (8) എന്നിവരാണ് മരിച്ച കുട്ടികൾ.

കനത്ത മഴയെത്തുടർന്നു മതിലിന്റെ അസ്ഥിവാരം ക്ഷയിച്ചതാണ് അപകടകാരണമെന്നാണു നിഗമനം. പരുക്കേറ്റ കുട്ടികൾ അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു. രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. കുട്ടികൾ മതിലിനു സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവരുടെ മുകളിലേക്ക് മതിൽ തകർന്ന് വീഴുകയായിരുന്നു. നാട്ടുകാരും ബന്ധുക്കളും ചേർന്ന് കുട്ടികളെ ഉടൻ പുറത്തെടുത്ത് ആശുപത്രിയിലാക്കിയെങ്കിലും മൂന്നു പേരുടെ ജീവൻ രക്ഷിക്കാനായില്ല.

3 kids died after Wall collapsed over them In Noida

More Stories from this section

family-dental
witywide