
തൊടുപുഴ∙ ഇടുക്കി ചിന്നക്കനാലിൽ നാടിനെ നടുക്കി വാഹനാപകടം. സ്കൂട്ടർ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞ് അമ്മയും മകളും ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. തിടിനഗർ സ്വദേശി അഞ്ജലി (25), മകൾ അമയ (4), അഞ്ജലിയുടെ ഭർത്താവിന്റെ അനിയന്റെ ഭാര്യ ജെൻസി (19) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 5നായിരുന്നു സംഭവം. ടാങ്ക്കുടിക്ക് സമീപം ഇറക്കത്തിൽ ഇരുചക്രവാഹനത്തിന്റെ നിയന്ത്രണം നഷ്ട്ടപ്പെടുകയായിരുന്നു. മൂന്നു പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. രണ്ടുപേർ സംഭവസ്ഥലത്തും ജെൻസി ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരിച്ചത്.
3 killed include mother and daughter in accident in Idukki