മാവോയിസ്റ്റ് നേതാവ് വിക്രം ഗൌഡ അടക്കം 3 മാവോയിസ്റ്റുകൾ കർണാടകയിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

മംഗലൂരു; കർണാടകത്തിലെ ഉടുപ്പിക്കു സമീപം പശ്ചിമഘട്ട മലനിരകളിൽ നക്സൽ വിരുദ്ധ സേനയുമായി ((എഎൻഎഫ്) നടന്ന ഏറ്റുമുട്ടലിൽ പ്രമുഖ മാവോയിസ്റ്റ് നേതാവ് വിക്രം ഗൌഡ ഉൾപ്പെടെ 3 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. നിലമ്പൂര്‍ ഏറ്റുമുട്ടലില്‍ നിന്നും രക്ഷപ്പെട്ട മാവോയിസ്റ്റ് കമാന്‍ഡറാണ് വിക്രം ഗൗഡ.നേത്രാവതി ദളത്തിന്റെ കമാന്‍ഡറാണ് ഉഡുപ്പി കബ്ബിനാലെ സ്വദേശിയായ വിക്രം ഗൗഡ. മാവോവാദികളുടെ മിലിറ്ററി ഓപ്പറേഷന്‍സ് മേധാവിയായ വിക്രം ഗൗഡ, ദക്ഷിണേന്ത്യയിലെ പ്രധാന നേതാവായിരുന്നു.

സുന്ദരി , ജിഷ എന്നീ മാവോയിസ്റ്റുകൾ കൂടി വധിക്കപ്പെട്ടു എന്നാണ് പുറത്തു വരുന്ന വിവരം. ഇതിൽ ജിഷ മലയാളിയാണെന്ന് കരുതപ്പെടുന്നു. ഉടുപ്പി ഹെബ്രി താലൂക്കിലെ കബ്ബിനാലെയിലാണ് ഏറ്റുമുട്ടൽ നടന്നത്. 13 വർഷത്തിനിടെ ഉഡുപ്പി ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ ഏറ്റുമുട്ടലാണിത്.

മേഖലയിലെ നക്‌സൽ പ്രവർത്തനത്തെക്കുറിച്ചുള്ള ശക്തമായ രഹസ്യാന്വേഷണത്തിൻ്റെ അടിസ്ഥാനത്തിൽ എഎൻഎഫ് നടത്തിയ കോമ്പിംഗ് ഓപ്പറേഷനിലാണ് ഏറ്റുമുട്ടലുണ്ടായത്. വൃത്തങ്ങൾ പറയുന്നതനുസരിച്ച്, അഞ്ച് നക്സൽ പ്രവർത്തകരുടെ സംഘത്തെ ഓപ്പറേഷനിൽ എഎൻഎഫ് സംഘം കണ്ടെത്തി. നക്സലുകൾ സേനയ്ക്ക് നേരെ വെടിയുതിർത്തു. എഎൻഎഫിൻ്റെ ആക്രമണത്തിൽ വിക്രം ഗൗഡ ഉൾപ്പെടെ 3 പേർ കൊല്ലപ്പെട്ടു. ബാക്കിയുള്ള നക്സൽ അംഗങ്ങൾ നിബിഡ വനത്തിലേക്ക് ഓടിപ്പോയതായാണ് റിപ്പോർട്ട്. അവർ കേരളത്തിലേക്ക് കടന്നു എന്ന തരത്തിൽ വാർത്തകൾ പുറത്തു വരുന്നുണ്ട്.

3 Maoists including Vikram Gauda Killed in Karanataka Uduppi by Anti Naxal Force

More Stories from this section

family-dental
witywide