‘വിവാഹം മുടക്കി’യെന്ന് ആരോപിച്ച് മലപ്പുറത്ത് ഗൃഹനാഥനെ അയൽക്കാർ വീട്ടില്‍ കയറി തല്ലി, വീഡിയോ പകർത്തി, അറസ്റ്റ്

മലപ്പുറം: വിവാഹം മുടക്കിയെന്നാരോപിച്ച് മലപ്പുറം കോട്ടക്കലില്‍ ഗൃഹനാഥനെ വീട്ടില്‍ കയറി അയൽവീട്ടുകാർ ആക്രമിച്ചു. ചെറുകുന്ന് കൊടലിക്കാടൻ കുട്ട്യാലിക്കാണ്‌ (63) മർദനമേറ്റത്. വീട്ടില്‍ കയറി മണിക്കൂറുകളോളം വിചാരണ നടത്തിയാണ് ഇദ്ദേഹത്തെ മര്‍ദ്ദിച്ചത്. ഇതിന്‍റെ ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഇതിനു പിന്നാലെ പൊലീസ് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തു. അയല്‍ക്കാരായ പിതാവും മകനും ഇവരുടെ ബന്ധുവുമാണ് അറസ്റ്റിലായത്.

ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. തയ്യിൽ അബ്ദു, ഇയാളുടെ മകൻ നാഫി ഇവരുടെ ബന്ധു ജാഫർ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളുടെ പരാതിയിൽ കുട്ട്യാലിക്കും ഭാര്യക്കും എതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

More Stories from this section

family-dental
witywide