ശ്രീനഗര്‍: ജമ്മു കശ്മീരിലെ കത്വയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ 3 ഭീകരര്‍ കൊല്ലപ്പെട്ടു. സൈന്യത്തിന്റെ സ്‌പെഷ്യല്‍ ഫോഴ്‌സും ജമ്മു കശ്മീര്‍ പൊലീസും കത്വ ജില്ലയില്‍ നടത്തിയ ഓപ്പറേഷനിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
ഇന്ന് പുലര്‍ച്ചെ ജമ്മു കശ്മീരിലെ അഖ്നൂര്‍ സെക്ടറില്‍ ഉണ്ടായ വെടിവയ്പില്‍ ബിഎസ്എഫ് സൈനികന് പരിക്കേറ്റിരുന്നു. തുടര്‍ന്ന് സൈന്യം അതീവ ജാഗ്രതയില്‍ തുടരുന്നതിനിടെയാണ് പുതിയ വെടിവയ്പ്പ്. സെപ്തംബര്‍ 18 മുതല്‍ മൂന്ന് ഘട്ടങ്ങളിലായി ജമ്മു കശ്മീരില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ഭീകരരുടെ സാന്നിധ്യം സൈന്യം കണ്ടെത്തുന്നത്.