അമ്യൂസ്‌മെൻ്റ് പാർക്കിലെ റൈഡ് പാതിവഴിയിൽ പണിമുടങ്ങി; തലകീഴായി കുടുങ്ങിക്കിടന്ന 30 പേരെ രക്ഷപ്പെടുത്തി

യുഎസിലെ പോർട്ട്‌ലാൻഡിലെ ഒരു അമ്യൂസ്‌മെൻ്റ് പാർക്കിലെ റൈഡ് പാതി വഴിയിൽ കേടായി. തലകുത്തനെ തൂങ്ങിക്കിടന്ന 30 പേരെ അഗ്നിശമന സേനയെത്തി രക്ഷപ്പെടുത്തി. ഇവർക്ക് ആവശ്യമായ  വൈദ്യസഹായം നൽകി. ഒരാളെ ആശുപത്രിയിലാക്കി. ആർക്കും പരുക്കുകളില്ല. എന്നാൽ ആളുകൾ ഭയന്ന് നിലവിളിച്ചു.

ഓക്‌സ് അമ്യൂസ്‌മെൻ്റ് പാർക്കിലെ “അറ്റ്‌മോസ്‌ ഫിയർ” എന്ന  റൈഡ് 360 ഡിഗ്രി സെറ്റിംഗ്‌സിൽ പ്രവർത്തിക്കുന്ന സമയത്ത് അപെക്‌സ് പൊസിഷനിൽ എത്തിയപ്പോൾ നിന്നുപോയി. പോർട്ട്‌ലാൻഡ് ഫയർ ആൻഡ് റെസ്‌ക്യൂ ഏകദേശം 3:15ലോടെ സ്ഥലത്തെത്തി. ആളുകളെ താഴെയിറക്കി. 10 മിനിറ്റിനുള്ളിൽ രക്ഷാദൌത്യം പൂർത്തിയാക്കി.

പാർക്കിലെ എൻജിനീയർമാരുടെ  സഹായത്തോടെ മാനുവലായി റൈഡർ താഴെ എത്തിച്ചു. പോർട്ട്ലാൻഡിന് തെക്ക് വിൽമെറ്റ് നദിക്കരയിലാണ് അമ്യൂസ്മെൻ്റ് പാർക്ക് സ്ഥിതിചെയ്യുന്നത്. 2021 മുതൽ ഈ റൈഡർ ഇവിടെ പ്രവർത്തിക്കുന്നുണ്ട്.

ഇതുവരെ ഇതുപോലെ ഒരു തകരാർ സംഭവിച്ചിട്ടില്ല എന്ന് പാർക്ക് അധികൃതർ അറിയിച്ചു. പാർക്ക് അധികൃതർ റൈഡിൻ്റെ നിർമാതാക്കളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അവരും മറ്റ് സർക്കാർ സുരക്ഷാ വിഭാഗവും പരിശോധന നടത്തിയതിനു ശേഷമേ ഇനി അത് പ്രവർത്തിപ്പിക്കുകയുള്ളൂ എന്നും അറിയിച്ചുണ്ട്.

 30 Riders Rescued from a ride at an amusement park At Portland

More Stories from this section

family-dental
witywide