ചെയ്യാത്ത തെറ്റിന് 37 വര്‍ഷം ജയിലില്‍, പോയ ജീവിതം തിരിച്ചു കിട്ടില്ലെങ്കിലും നഷ്ടപരിഹാരമായി 14 മില്യണ്‍ ഡോളര്‍ കിട്ടും

ഫ്‌ലോറിഡ: 1983ല്‍ ചെയ്യാത്ത തെറ്റിന് ജയിലില്‍ പോകുമ്പോള്‍ റോബര്‍ട്ട് ഡുബോയ്സിന് 18 വയസ്സായിരുന്നു. താന്‍ ഒരു തെറ്റും ചെയിതിട്ടില്ലെന്ന് എത്ര പറഞ്ഞിട്ടും അത് ആരും കേട്ടില്ല. പിന്നെ ചെയ്യാത്ത തെറ്റിന്റെ ശിക്ഷ അനുഭവിച്ച് 37 വര്‍ഷം ജയിലില്‍ കഴിഞ്ഞിരുന്ന ഫ്‌ലോറിഡയില്‍ നിന്നുള്ള റോബര്‍ട്ടിന് നഷ്ടപരിഹാരമായി ടാമ്പാ നഗരത്തില്‍ നിന്ന് 14 മില്യണ്‍ ഡോളര്‍ ലഭിക്കും.

ഫ്‌ലോറിഡയിലെ ടാമ്പയില്‍ 19 കാരിയായ ബാര്‍ബറ ഗ്രാമിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനായിരുന്നു റോബര്‍ട്ടിനെ പ്രതിയാക്കി ജയിലിലാക്കിയത്.

ഈ വര്‍ഷം 9 മില്യണ്‍ ഡോളറും അടുത്ത വര്‍ഷം 3 മില്യണ്‍ ഡോളറും 2026 ല്‍ 2 മില്യണ്‍ ഡോളറുമാണ് ലഭിക്കുക. കുറ്റകൃത്യം നടക്കുമ്പോള്‍ 18 വയസ്സുള്ള റോബര്‍ട്ട് ഡുബോയിസ് കേസില്‍ ആദ്യം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടെങ്കിലും ഇന്നസെന്‍സ് പ്രൊജക്റ്റ് ഓര്‍ഗനൈസേഷന്റെ സഹായത്തോടെ 2018-ല്‍ ശിക്ഷ ജീവപര്യന്തമായി കുറച്ചിരുന്നു.

ഒടുവില്‍ 2020 ഓഗസ്റ്റില്‍ പുതിയ ഡിഎന്‍എ തെളിവുകള്‍ അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയും മറ്റ് രണ്ട് പ്രതികളെ കുടുക്കുകയും ചെയ്തപ്പോള്‍ റോബര്‍ട്ട് ജയില്‍ മോചിതനാകുകയുമായിരുന്നു. തൊട്ടുപിന്നാലെ, ടാമ്പ നഗരത്തിനെതിരെയും അന്വേഷണത്തില്‍ ഉള്‍പ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും ഫോറന്‍സിക്കിനെതിരെയും ഇയാള്‍ നിയമനടപടി ആരംഭിച്ചു. തുടര്‍ന്നാണ് നഷ്ടപരിഹാരമായി 14 മില്യണ്‍ ഡോളര്‍ ലഭിക്കുന്നത്.

More Stories from this section

family-dental
witywide