യെമനിലെ ഏദനില്‍ കുടിയേറ്റ ബോട്ട് മറിഞ്ഞ് അപകടം : 38 പേര്‍ മുങ്ങിമരിച്ചു, 100 പേരെ കാണാതായി

സന: യെമനിലെ ഏദനില്‍ കുടിയേറ്റക്കാര്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 38 പേര്‍ മുങ്ങിമരിച്ചു. 100 പേരെ കാണാതായതായി വിവരമുണ്ട്. ആഫ്രിക്കയിലെ കൊമ്പില്‍ നിന്ന് വന്ന 38 കുടിയേറ്റക്കാരാണ് ദാരുണ മരണത്തിന് കീഴടങ്ങിയതെന്ന് പ്രാദേശിക ഉദ്യോഗസ്ഥനും ദൃക്സാക്ഷികളും പറഞ്ഞു.

മത്സ്യത്തൊഴിലാളികളും പ്രദേശത്തെ താമസക്കാരും ചേര്‍ന്ന് 78 കുടിയേറ്റക്കാരെ രക്ഷപ്പെടുത്തി. അതേ ബോട്ടില്‍ അവരോടൊപ്പം ഉണ്ടായിരുന്ന നൂറോളം പേരെ കാണാതായതായതിനാല്‍ തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. ഏദന്റെ കിഴക്ക് ഭാഗത്തുള്ള ഷാബ്വ ഗവര്‍ണറേറ്റ് തീരത്ത് എത്തുന്നതിന് മുമ്പ് ബോട്ട് മുങ്ങിയതായി റുഡും ഡിസ്ട്രിക്ട് ഡയറക്ടര്‍ ഹാദി അല്‍ ഖുര്‍മ റോയിട്ടേഴ്സിനോട് പറഞ്ഞു. സംഭവത്തെക്കുറിച്ച് ഐക്യരാഷ്ട്രസഭയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഐക്യരാഷ്ട്രസഭയുടെ കണക്ക് പ്രകാരം ആഫ്രിക്കയിലെ കൊമ്പില്‍ നിന്ന് 97,000 കുടിയേറ്റക്കാരാണ് കഴിഞ്ഞ വര്‍ഷം യെമനിലെത്തിയത്.

More Stories from this section

family-dental
witywide