
ബെയ്ജിംഗ്: മധ്യ ചൈനയിലെ ജിയാങ്‌സി പ്രവിശ്യയിലെ ഒരു കടയിലുണ്ടായ തീപിടിത്തത്തിൽ ബുധനാഴ്ച 39 പേർ മരിക്കുകയും ഒമ്പത് പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തതായി ചൈനയിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
“ജനുവരി 24 ന് ഉച്ചകഴിഞ്ഞ് 3:24 ന് (0724 GMT), ജിയാങ്‌സിയിലെ സിൻയുവിലെ ഒരു കടയിൽ താഴെ നിലയിൽ തീ പടർന്നു,” രാജ്യത്തെ സ്റ്റേറ്റ് ബ്രോഡ്‌കാസ്റ്റർ സിസിടിവി റിപ്പോർട്ട് ചെയ്തു.
“ഇതുവരെ, അപകടത്തിൽ 39 പേരുടെ മരണം സംഭവിച്ചു, ഒമ്പത് പേർക്ക് പരുക്കേറ്റു, മറ്റുള്ളവർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു.”
പുറത്തുവിട്ട സിസിടിവി വീഡിയോ ഫൂട്ടേജിൽ നിരവധി അഗ്നിശമന സേനകളും മറ്റ് എമർജൻസി റെസ്‌പോൺസ് വാഹനങ്ങളും നിരനിരയായ തെരുവിന് കുറുകെ നിൽക്കുന്നത് കാണാാം.
സെൻട്രൽ ചൈനയിലെ ഹെനാൻ പ്രവിശ്യയിലെ സ്‌കൂളിലുണ്ടായ തീപിടിത്തത്തിൽ 13 പേർ കൊല്ലപ്പെട്ടതിന് അഞ്ച് ദിവസത്തിന് ശേഷമാണ് സംഭവം.