ചെന്നൈ: ടൂത്ത് പേസ്റ്റ് ആണെന്ന് കരുതി എലിവിഷം ഉപയോഗിച്ച് പല്ലുതേച്ച 4 കുട്ടികൾ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ. തമിഴ്നാട്ടിലെ കടലൂർ ജില്ലയിലാണ് നടുക്കുന്ന സംഭവമുണ്ടായത്. കടലൂരിലെ വിരുദാചലത്തിന് സമീപത്ത് താമസിക്കുന്ന രണ്ട് വയസിനും അഞ്ച് വയസിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് പേസ്റ്റാണെന്ന് കരുതി എലിവിഷം ഉപയോഗിച്ചത്. അധികം വൈകാതെ തന്നെ കുട്ടികൾ ഛർദ്ദിക്കാൻ തുടങ്ങി.
4 കുട്ടികളും രക്തം ഛർദ്ദിക്കുന്നത് കണ്ട മാതാപിതാക്കൾക്ക് പന്തികേട് തോന്നു. ഛർദ്ദി തുടർന്നതോടെ കുട്ടികളെ വേഗം തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. പിന്നീട് മെഡിക്കൽ കോളേജിലേക്ക് ഈ കുട്ടികളെ മാറ്റി. 4 കുട്ടികളും അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് വിവരം. നിലവിൽ ഈ കൂട്ടികളെല്ലാവരും മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണുള്ളത്.