നാഗലാൻഡിലെ 6 ജില്ലകളിൽ ആരും വോട്ടു ചെയ്തില്ല, 4 ലക്ഷം വോട്ടർമാർ നിസ്സഹകരണത്തിൽ

നാഗലാൻഡിലെ 6 ജില്ലകളിലെ നാലു ലക്ഷത്തോളം വോട്ടർമാർ ആരും വോട്ടു ചെയ്യാൻ തയാറായില്ല. ഏപ്രിൽ 19നായിരുന്നു അവിടെ തിരഞ്ഞെടുപ്പ്. ഫ്രോണ്ടിയർ നാഗലാൻഡ് എന്ന പ്രത്യേക സംസ്ഥാനം വേണമെന്ന് ആവശ്യപ്പെടുന്ന ജില്ലകളാണ് ഈ വോട്ട് ബഹിഷ്കരണത്തിന് തുനിഞ്ഞത്. കിഴക്കൻ നാഗലാൻഡിൽ വികസനം എത്തുന്നില്ല എന്ന പരാതിയിലാണ് പ്രത്യേക സംസ്ഥാന പദവി ഇവർ ആവശ്യപ്പെടുന്നത്. വിവിധ ഗോത്ര വിഭാക്കരുടെ നേതൃത്വത്തിലുള്ള ഈസ്ററേൺ നാഗലാൻഡ് പീപ്പിൾസ് ഓർഗനൈസേഷനാണ് സമരത്തിന് നേതൃത്വം നൽകുന്നത്.

നാഗലാൻഡിൽ ആകെ ഒരു ലോക്സഭ മണ്ഡലമേയുള്ളു. അവിടെ ഇത്തവണ 16 ജില്ലകളിലായി 56.19 വോട്ടിങ് ശതമാനം. ആകെ 13.5 ലക്ഷം വോട്ടർമാരുണ്ട്.

ബിജെപി സഖ്യത്തിലുള്ള എൻഡിപിപിയുടെ ചുംബൈൻ മറി, കോൺഗ്രസിൻ്റെ സുപോങ് മറൈൻ ജാമിർ, സ്വതന്ത്രൻ ഹായ്തുങ് ബിൽ എന്നിവരാണ് ഇവിടെ സ്ഥാനാർഥികൾ.

ഭരണകക്ഷിയായ എൻഡിപിപിയുടേയും ബിജെപിയുടേയും 20 എംഎൽഎമാരും വോട്ടു ചെയ്തില്ല.

4 Districts in Nagaland were not casted their votes

More Stories from this section

family-dental
witywide