
ഹൈദരാബാദ്: ലോകം 2025നെ പ്രതീക്ഷയോടെ വരവേറ്റ് തുടങ്ങി. പുതുവര്‍ഷത്തില്‍ 4 ഗ്രഹണങ്ങള്‍ക്കാണ് ആകാശം സാക്ഷിയാകാന്‍ പോകുന്നത്. രണ്ട് സൂര്യഗ്രഹണങ്ങളും രണ്ട് ചന്ദ്രഗ്രഹണങ്ങളും ഉള്‍പ്പെടെയാണ് നാല് ഗ്രഹണങ്ങള്‍ ഉണ്ടാകുക. പക്ഷേ, ഇക്കുറി നാല് ഗ്രഹണങ്ങളില്‍ മൂന്നെണ്ണം ഇന്ത്യക്കാര്‍ക്ക് കാണാനാകില്ല. ഇന്ത്യയില്‍ ദൃശ്യമാകുക ഒരു ചന്ദ്രഗ്രഹണം മാത്രമായിരിക്കും.
ഉജ്ജയിനിലെ ജിവാജി ഒബ്സര്‍വേറ്ററി സൂപ്രണ്ടായ രാജേന്ദ്ര പ്രകാശ് ഗുപ്ത് വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നല്‍കിയ വിശദാംശങ്ങളിലാണ് ഇക്കാര്യമുള്ളത്.
2025ലെ ആദ്യ പൂര്‍ണ ചന്ദ്രഗ്രഹണം മാര്‍ച്ച് 14 ലാണ് സംഭവിക്കുക. ബ്ലഡ് മൂണ്‍ എന്നറിയപ്പെടുന്ന ഈ പൂര്‍ണ ചന്ദ്രഗ്രഹണം ഇന്ത്യയില്‍ പകല്‍സമയത്താണ് നടക്കുന്നത്. അതിനാല്‍ തന്നെ ഇന്ത്യക്കാര്‍ക്ക് ദൃശ്യമാകില്ല. യുഎസ്എ, പടിഞ്ഞാറന്‍ യൂറോപ്പ്, പടിഞ്ഞാറന്‍ ആഫ്രിക്ക, വടക്ക്, തെക്ക് അറ്റ്‌ലാന്റിക് സമുദ്രം എന്നീ പ്രദേശങ്ങളില്‍ ദൃശ്യമാകുകയും ചെയ്യും.
2025 മാര്‍ച്ച് 29ലാണ് ഭാഗിക സൂര്യഗ്രഹണം ഉണ്ടാകൂ. സൂര്യന്റെ കുറച്ച് ഭാഗം മാത്രമേ ചന്ദ്രന്‍ മറയ്ക്കൂ എന്നതിനാല്‍ 2025ലെ ആദ്യ ഭാഗിക സൂര്യഗ്രഹണമായിരിക്കുമിത്. പകല്‍സമയത്ത് സംഭവിക്കുന്നതിനാല്‍ തന്നെ ഈ ഭാഗിക സൂര്യഗ്രഹണവും കാണാന്‍ ഇന്ത്യക്കാര്‍ക്കാകില്ല. എന്നാല്‍ വടക്കേ അമേരിക്ക, ഗ്രീന്‍ലാന്‍ഡ്, ഐസ്ലാന്‍ഡ്, വടക്കന്‍ അറ്റ്‌ലാന്റിക് സമുദ്രം, യൂറോപ്പ്, വടക്കുപടിഞ്ഞാറന്‍ റഷ്യ തുടങ്ങിയ പ്രദേശങ്ങളെ നിരാശരാക്കില്ല.
ഇന്ത്യക്ക് 2025 സെപ്റ്റംബര്‍ നല്‍കുന്ന സമ്മാനമായിരിക്കും സെപ്റ്റംബറിലെ പൂര്‍ണ ചന്ദ്രഗ്രഹണം. സെപ്റ്റംബര്‍ 7ന് രാത്രി 8:58 മുതല്‍ സെപ്റ്റംബര്‍ 8ന് പുലര്‍ച്ചെ 2:25 വരെ ഇന്ത്യക്കാര്‍ക്ക് ഈ പൂര്‍ണ ചന്ദ്രഗ്രഹണം ആസ്വദിക്കാനാകും. കടും ചുവപ്പ് നിറത്തിലായിരിക്കും ഈ ദിവസം ചന്ദ്രന്‍ കാണപ്പെടുക. യൂറോപ്പ്, അന്റാര്‍ട്ടിക്ക, പശ്ചിമ പസഫിക് സമുദ്രം, ഓസ്ട്രേലിയ, ഇന്ത്യന്‍ മഹാസമുദ്ര പ്രദേശങ്ങള്‍, ഇന്ത്യ, ഏഷ്യയിലെ മറ്റ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലും ദൃശ്യമാകും.
2025ലെ അവസാന ഗ്രഹണമാണ് സെപ്റ്റംബര്‍ 21-22 തീയതികളില്‍ നടക്കാന്‍ പോകുന്ന ഭാഗിക സൂര്യഗ്രഹണം. ഇന്ത്യയില്‍ ഇത് ദൃശ്യമാകില്ലെങ്കിലും ന്യൂസിലാന്‍ഡ്, കിഴക്കന്‍ മെലനേഷ്യ, തെക്കന്‍ പോളിനേഷ്യ, പടിഞ്ഞാറന്‍ അന്റാര്‍ട്ടിക്ക തുടങ്ങിയ രാജ്യങ്ങളില്‍ ദൃശ്യമാകും.