കനത്ത മഴ; തിരുവനന്തപുരത്തിറങ്ങേണ്ട 4 വിമാനങ്ങള്‍ കൊച്ചിയിലേക്ക് വഴിതിരിച്ചുവിട്ടു

തിരുവനന്തപുരം: കേരളത്തിൽ പെയ്യുന്ന കനത്തമഴയെ തുടർന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യേണ്ടിയിരുന്ന നാല് വിമാനങ്ങൾ കൊച്ചിയിലേക്ക് വഴി തിരിച്ചുവിട്ടു. മഴ കനത്ത സാഹചര്യത്തിൽ പൈലറ്റുമാർക്ക് റൺവേ കാണാനാകാത്തതിനെ തുടർന്നാണ് വിമാനങ്ങൾ തിരുവനന്തപുരത്ത് നിന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടത്.

ദുബായിൽ നിന്നെത്തിയ എമിറേറ്റ്‌സ്, കുവൈത്തിൽ നിന്നെത്തിയ കുവൈത്ത് എയർവേയ്‌സ്, ദോഹയിൽ നിന്നും വന്ന ഖത്തർ എയർവേയ്‌സ്, മുംബൈയിൽ നിന്ന് വന്ന ഇൻഡിഗോ എന്നീ വിമാനങ്ങളാണ് തിരുവനന്തപുരത്ത് ഇറങ്ങാൻ കഴിയാതിരുന്നതിനെ തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് വഴി തിരിച്ചുവിടുട്ടത്. ശേഷം കാലാവസ്ഥ ശരിയായി എന്ന അറിയിപ്പിനെ തുടർന്ന് വിമാനങ്ങൾ വീണ്ടും തിരുവനന്തപുരത്തേക്ക് എത്തുകയും മടങ്ങിപ്പോകുകയും ചെയ്തു.

More Stories from this section

family-dental
witywide