ഹൽദ്‌വാനിയിലെ മദ്രസ പൊളിക്കൽ: അക്രമത്തിൽ 4 പേർ കൊല്ലപ്പെട്ടു, 100 പൊലീസുകാർക്ക് പരുക്ക്

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ബൻഭൂൽപുരയിൽ സർക്കാർ ഭൂമി കയ്യേറി എന്നാരോപിച്ച് മദ്രസ തകർത്ത സംഭവത്തിൽ സംഘർഷം രൂക്ഷമാകുന്നു. നാലുപേർ മരിക്കുകയും 250ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്ത സാഹചര്യത്തിൽ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. നേരത്തെ തന്നെ ബൻഭൂൽപുരയിൽ ഷൂട്ട് അറ്റ് സൈറ്റ് പ്രഖ്യാപിച്ചിരുന്നു. സംഭവസ്ഥലത്ത് ഇന്റർനെറ്റ് വിച്ഛേദിക്കുകയും സ്കൂളുകൾ അടച്ചിടുകയും ചെയ്തു.

വ്യാഴാഴ്ചയാണ് ഹല്‍ദ്വാനിയിലെ ബന്‍ഭൂല്‍പുരയില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടത്. നൈനിതാൽ ജില്ലയിലെ ഹൽദ്വാനിയിലെ ബൻഭൂൽപുരയിലാണ് സർക്കാർ ഭൂമിയിൽ അതിക്രമിച്ച് നിർമ്മിച്ചെന്നാരോപിച്ച് മദ്രസയും ഭൂഗർഭ പള്ളിയും മുൻസിപ്പൽ ഉദ്യോഗസ്ഥരും പോലീസും ചേർന്ന് തകർത്തത്. ഉദ്യോഗസ്ഥർക്കും പോലീസിനും നേരെ ഒരു സംഘം ആളുകൾ കല്ലെറിഞ്ഞതോടെ സംഘർഷം ആരംഭിക്കുകയായിരുന്നു.നൈനിറ്റാളിലെ ജില്ലാ മജിസ്‌ട്രേറ്റ് ബന്‍ഭൂല്‍പുരയില്‍ കർഫ്യൂ ഏര്‍പ്പെടുത്തുകയും പ്രക്ഷോഭകരെ നേരിടാന്‍ കണ്ടാലുടന്‍ വെടിവയ്ക്കാന്‍ നിര്‍ദേശം നൽകുകയും ചെയ്തു.

പോലീസിന് പുറമെ, അഡ്മിനിസ്‌ട്രേഷനും സിവിൽ ഉദ്യോഗസ്ഥരും അടങ്ങുന്ന ഒരു സംഘം പള്ളിയോട് ചേർന്ന് മദ്രസയിലേക്ക് പോയിരുന്നു. ജെസിബി ഉപയോഗിച്ച് മദ്രസ പൊളിക്കാൻ തുടങ്ങിയപ്പോൾ ജനക്കൂട്ടം ഉദ്യോഗസ്ഥർക്ക് നേരെ കല്ലെറിഞ്ഞു. പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചതോടെ അക്രമം പൊട്ടിപ്പുറപ്പെട്ടു. പോലീസ് സ്റ്റേഷന് പുറത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് തീയിട്ടു.

മദ്രസ പൊളിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യ ഹർജി ഉത്തരാഖണ്ഡ് ഹൈക്കോടതി വ്യാഴാഴ്ച പരിഗണിച്ചിരുന്നെങ്കിലും തീരുമാനമൊന്നും ആകാതിരുന്നതിനാൽ നടപടിയുമായി അധികൃതർ മുന്നോട്ട് പോവുകയായിരുന്നു. 

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി ചീഫ് സെക്രട്ടറി രാധാ രതുരി, പൊലീസ് ഡയറക്ടര്‍ ജനറല്‍ അഭിനവ് കുമാര്‍, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ച നടത്തുകയും സ്ഥിതിഗതികള്‍ അവലോകനം ചെയ്യുകയും ചെയ്തു. മുഖ്യമന്ത്രി പ്രദേശവാസികളോട് സമാധാനം പാലിക്കാന്‍ അഭ്യര്‍ത്ഥിക്കുകയും അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.

4 killed in riots over madrasa demolition in Haldwani

More Stories from this section

family-dental
witywide