ചെളിയില്‍ പുതഞ്ഞ് നോട്ടുകെട്ടുകള്‍; ചൂരല്‍മലയില്‍ നിന്ന് കണ്ടെത്തിയത് 4 ലക്ഷം രൂപ

കല്‍പ്പറ്റ: അതിദാരുണ ദുരന്തത്തിനിരയായ വയനാട്ടിലെ ദുരന്തമുഖത്തുനിന്നും പാറക്കെട്ടിന് അടിയില്‍ ചെളിയില്‍ പുതഞ്ഞ നിലയില്‍ 4 ലക്ഷം രൂപ കണ്ടെത്തി. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ സുഭാഷാണ് പണം കണ്ടെത്തിയത്. വെള്ളാര്‍മല സ്‌കൂളിന് പിന്നില്‍ പുഴയോരത്തുനിന്നാണ് നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്. പാറക്കെട്ടുകള്‍ക്കും വെള്ളത്തിനുമിടയിലായി പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു നോട്ടുകളുണ്ടായിരുന്നത്. തുടര്‍ നടപടികള്‍ക്കായി പൊലീസ് തുക ഏറ്റെടുത്തു.

പാറക്കെട്ടില്‍ കുടുങ്ങി കിടന്നതിനാലാണ് പണം ഒഴുകി പോവാത്തതെന്നും അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ വ്യക്തമാക്കി. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലായതിനാല്‍ നോട്ടുകള്‍ക്ക് കാര്യമായ കേടുപാട് സംഭവിച്ചിട്ടില്ല. 500ന്റെ നോട്ടുകള്‍ അടങ്ങിയ ഏഴ് കെട്ടുകളും 100ന്റെ നോട്ടുകളടങ്ങിയ അഞ്ച് കെട്ടുകളുമാണ് കണ്ടെത്തിയത്.

അതേസമയം, പണം ആരുടേതാണെന്ന് വ്യക്തമായിട്ടില്ല. പ്രദേശത്ത് കൂടുതല്‍ പരിശോധന തുടരുകയാണ്. തുക പരിശോധിച്ച് ആവശ്യമായ തുടര്‍ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

More Stories from this section

family-dental
witywide