അങ്കാറ: തുര്‍ക്കിയിലെ ആദ്യത്തെ ബഹിരാകാശയാത്രികന്‍ ഉള്‍പ്പെടെ നാലംഗ സംഘം ശനിയാഴ്ച പുലര്‍ച്ചെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) എത്തി. ടെക്സാസ് ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ആക്സിയം സ്പേസ് വാണിജ്യ ചെലവില്‍ ക്രമീകരിച്ച ഏറ്റവും പുതിയ ദൗത്യത്തില്‍ രണ്ടാഴ്ചത്തെ താമസത്തിനായാണ് നാലംഗസംഘം എത്തിയത്.
ഫ്‌ലോറിഡയിലെ കേപ് കനാവറലിലുള്ള നാസയുടെ കെന്നഡി ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് വ്യാഴാഴ്ച വൈകുന്നേരം പറന്ന ഇവര്‍ ഏകദേശം 37 മണിക്കൂറിന് ശേഷമാണ് ലക്ഷ്യസ്ഥാനത്ത് എത്തിയത്.
സംഘത്തെ ഭ്രമണപഥത്തിലെത്തിച്ച ഫാല്‍ക്കണ്‍ 9 റോക്കറ്റ് കരാര്‍ പ്രകാരം എലോണ്‍ മസ്‌കിന്റെ സ്പേസ് എക്സുമായി സഹകരിച്ചാണ് വിക്ഷേപിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്തത്.