ബിരിയാണി കഴിച്ച കോഴിക്കോട്ടെ നാലംഗ കുടുംബത്തിന് ഭക്ഷ്യവിഷബാധ; പരാതി വൈത്തിരിയിലെ ബാംബു റസ്‌റ്റോറന്റിനെതിരെ

കോഴിക്കോട്: വൈത്തിരിയിലെ റസ്റ്റോറന്റില്‍ നിന്നും ബിരിയാണി കഴിച്ച കുടുംബത്തിന് ഭക്ഷ്യവിഷബാധ. പതിനൊന്നു വയസുകാരിയുടെ നില അതീവഗുരുതരമാണ്. സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് കുട്ടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ചാത്തമംഗലം വെള്ളന്നൂർ സ്വദേശി രാജേഷ് ഭാര്യ ഷിംന മക്കളായ ആരാധ്യ, ആദിത് എന്നിവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ആരാധ്യ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മറ്റുള്ളവരുടെ നില തൃപ്തികരമാണ്.

ബുധനാഴ്ചയാണ് രാജേഷും ഭാര്യയും മക്കളും മീനങ്ങാടിയിലെ സുഹൃത്തിന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ വൈത്തിരിയിലെ ബാംബു എന്ന റസ്റ്റോറന്റില്‍ നിന്നും ബിരിയാണി കഴിച്ചത്. തുടര്‍ന്ന് സൃഹൃത്തിന്റെ വീട്ടില്‍ എത്തിയപ്പോള്‍ തന്നെ ആരാധ്യയ്ക്ക് തലവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടു. മറ്റുള്ളവര്‍ക്കും സമാനപ്രശ്‌നങ്ങളുണ്ടായതോടെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടി. എന്നാല്‍ ആരോഗ്യനില വഷളായതോടെയാണ് കോഴിക്കോട്ടേക്ക് ചികിത്സ മാറ്റിയത്.

More Stories from this section

family-dental
witywide