ഇസ്രയേലിന് ലെബനനിൽ വമ്പൻ തിരിച്ചടി, നാല് ഇസ്രായേൽ സൈനികരെ കൊലപ്പെടുത്തിയെന്ന് ഹിസ്ബുള്ള

ബെയ്റൂത്ത്: ലബനാനിൽ ആക്രമണം തുടരുന്നതിനിടെ ഇസ്രായേലിന് വീണ്ടും കനത്ത തിരിച്ചടി. ഹിസ്ബുള്ളയുടെ പ്രത്യാക്രമണത്തിൽ നാല് ഇസ്രായേൽ സൈനികർ കൂടി കൊല്ലപ്പെട്ടു. ശനിയാഴ്ച തെക്കൻ ലബനാനിൽ ഹിസ്ബുള്ളയുമായുള്ള ഏറ്റുമുട്ടലിനിടെ നാല് റിസർവ് സൈനികർ കൊല്ലപ്പെട്ടതായും 14 പേർക്ക് പരിക്കേറ്റതായും ഐ ഡി എഫ് അറിയിച്ചു. നാല് ഇറാൻ സൈനികർ വധത്തിലേക്ക് നയിച്ച, തെഹ്റാനടക്കമുള്ള ഇടങ്ങളിലേക്ക് ശനിയാഴ്ച പുലർച്ച ഇസ്രായേൽ നടത്തിയ ആക്രമണത്തിനു പിന്നാലെയാണ് ഐ ഡി എഫിനു നേരെ ഹിസ്ബുള്ളയുടെ ആക്രമണം ഉണ്ടായത്.

ക്യാപ്റ്റൻ റബ്ബി അവ്റഹാം യോസെഫ് ​ഗോൾ‍ഡ്ബെർ​ഗ് (43), മാസ്റ്റർ സർജന്റ് ​ഗിലാഡ് എൽമാലിയാക് (30), ക്യാപ്റ്റൻ അമിറ്റ് ചയുത് (29), മേജർ ഏലിയാവ് അംറാം അബിത്ബോൽ (36) എന്നിവരാണ് ഏറ്റവുമൊടുവിലെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇസ്രയേൽ സൈനികർ. എല്ലാവരും അലോൺ ബ്രിഗേഡിൻ്റെ 8207-ാം ബറ്റാലിയനിലെ അം​ഗങ്ങളായിരുന്നു എന്ന് ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. ഇവരിൽ ഗോൾഡ്‌ബെർഗ് ബറ്റാലിയൻ്റെ റബ്ബിയും ചയുത് പ്ലാറ്റൂൺ കമാൻഡറും അബിറ്റ്ബോൽ ഡെപ്യൂട്ടി കമ്പനി കമാൻഡറുമായിരുന്നു.

More Stories from this section

family-dental
witywide