ടെൽ അവീവ്: ഇസ്രായേലില്‍കുട്ടിയുടെ കുസൃതിയിൽ നശിപ്പിക്കപ്പെട്ടത് അമൂല്യ വസ്തു. 3500 വര്‍ഷം പഴക്കമുള്ള ഒരു ഭരണിയാണ് കുട്ടി തകര്‍ത്തത്. ഇസ്രായേലിലെ പ്രശസ്തമായ ഹൈഫയിലെ ഹെക്റ്റ് മ്യൂസിയം സന്ദര്‍ശിക്കുന്നതിനിടെയാണ് സംഭവം. 35 വര്‍ഷമായി ഹൈഫയിലെ ഹെക്റ്റ് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ബിസി 2,200 നും 1500 നും ഇടയിലുള്ള വെങ്കലയുഗത്തോളം പഴക്കമുള്ള ഒരു ഭരണിയാണ് നാല് വയസ്സുകാരന്‍ തട്ടിയപ്പോള്‍ തകര്‍ന്നത്.
മ്യൂസിയത്തിന്റെ കവാടത്തിന് സമീപം ഗ്ലാസ് ഇല്ലാതെയാണ് ഇത് പ്രദര്‍ശിപ്പിച്ചിരുന്നത്. എന്നാൽ സംഭവം ഗൗരവമായി എടുക്കില്ലെന്നും കുട്ടിക്ക് അറിയാതെ സംഭവിച്ചതാണെന്നും മ്യൂസിയം ഡയറക്ടര്‍ ഡോ. ഇന്‍ബല്‍ റിവ്ലിന്‍പറഞ്ഞു. ബിസി 2,200 നും 1500 നും ഇടയില്‍ വൈന്‍, ഒലിവ് ഓയില്‍ തുടങ്ങിയ സാധനങ്ങള്‍ കൊണ്ടുപോകാന്‍ ഉപയോഗച്ചിരുന്നതാണ് ഭരണിയെന്ന് മ്യൂസിയം അധികൃതര്‍ പറയുന്നു. മധ്യ ഇസ്രായേലിലെ സമരിയയിലാണ് ഇത് കണ്ടെത്തിയത്. ബൈബിള്‍ രാജാവായ ഡേവിഡിന്റെയും ജിംഗ് സോളമന്റെയും കാലത്തിന് മുമ്പുള്ളതാണ്.
പുരാതന പാത്രം കണ്ടെത്തിയപ്പോള്‍ കേടുപാടില്ലാതെ ലഭിക്കുകയും, മഹത്തരമായ ഒരു കണ്ടെത്തലായി മാറുകയും ചെയ്തിരുന്നു. ഭരണി പുനഃസ്ഥാപിക്കുന്നതിനായി ഇപ്പോള്‍ ഒരു സ്‌പെഷ്യലിസ്റ്റിനെ നിയോഗിച്ചിട്ടുണ്ട്വടക്കന്‍ ഇസ്രായേലിലെ ഹൈഫ സര്‍വകലാശാലയുടെ മൈതാനത്താണ് ഹെക്റ്റ് മ്യൂസിയം, പുരാവസ്തുഗവേഷണത്തിന്റെയും കലയുടെയും ഇനങ്ങള്‍ ശേഖരിക്കുന്ന സ്ഥലമാണിത്.
4 year old accidentally shatters 3500 year old jar