
ബിഹാറിലെ പട്ന, ദിഘ നഗരത്തിലെ സ്കൂളിന്റെ ഓടയിൽ 4വയസ്സുള്ള കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കുട്ടി ടൈനി ടോട്ട് അക്കാദമി എന്ന സ്കൂളിൽ പോയിട്ട് തിരിച്ചെത്തിയിരുന്നില്ല. അന്വേഷണത്തിനൊടുവിൽ പുലർച്ചെ മുന്നുമണിയോടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
രോഷാകുലരായ രക്ഷിതാക്കളും കുടുംബാംഗങ്ങളും നാട്ടുകാരും ദിഘ-പട്‌ന, ദിഘ-ആഷിയാന റോഡുകൾ ഉപരോധിക്കുകയും വാഹന ഗതാഗതം തടസ്സപ്പെടുത്തുകയും ടയറുകൾ കത്തിക്കുകയും ചെയ്തു. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ സ്‌കൂൾ പരിസരവും അടിച്ചുതകർത്തു.
പൊലീസ് പറയുന്നത് ഇങ്ങനെയാണ് –
“കുട്ടി സ്ലൈഡറിൽ നിന്ന് വീണതായി പ്രഥമദൃഷ്ട്യാ പോലീസ് കണ്ടെത്തി, അത് സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
കുട്ടി ഉച്ചയ്ക്ക് 12 വരെ ക്ലാസിൽ ഉണ്ടായിരുന്നു, പിന്നീട് ഉച്ചയ്ക്ക് 2:30 വരെ ട്യൂഷനും പങ്കെടുത്തു. പിന്നീട് സ്ലൈഡറിൽ കയറിയ കുട്ടി നിലത്ത് തലയിടിച്ചു വീണു. തലയ്ക്ക് പരുക്കേറ്റ് അബോധാവസ്ഥയിലായി. സ്‌കൂൾ ഡയറക്‌ടറും പ്രിൻസിപ്പലിൻ്റെ മകനും കുട്ടിയെ ക്കൊണ്ടുപോയി ക്ലാസ് മുറിക്ക് സമീപമുള്ള അഴുക്കുചാലിനു സമീപം കിടത്തി.,” എസ്എസ്‌പി രാജീവ് മിശ്ര പറയുന്നുസ്‌കൂൾ പ്രിൻസിപ്പലിനെയും മകനെയും കൂടുതൽ കാര്യങ്ങൾക്കായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ക്ലാസ് കഴിയുമ്പോൾ കുട്ടി ഉച്ചയ്ക്കുശേഷം അവിടെത്തന്നെ ട്യൂഷനു പോകാറുണ്ടെന്നും അന്ന് വൈകുന്നേരമായിട്ടും കുട്ടി തിരികെ വന്നില്ലെന്നും പിതാവ് ശൈലേന്ദ്ര റായ് പറഞ്ഞു. കുട്ടിയുടെ അമ്മ അന്വേഷിക്കാനായി സ്കൂളിലെത്തിയെങ്കിലും കണ്ടില്ല.സ്കൂൾ അധികൃതരോടും ക്ലാസിലെ മറ്റു കുട്ടികളോടും വിവരം തേടിയിട്ടും ഫലമുണ്ടായില്ല. സ്കൂളിനു പുറത്തും തിരച്ചിൽ നടത്തി. പിന്നീട് ഓടയിൽ തിരഞ്ഞപ്പോഴാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
4 year old boy’s body found inside drain of his school