ഇനിയൊരിക്കലും ചെയ്യില്ല! കണ്ണൂരിൽ 14 വയസുള്ള മകന് സ്കൂട്ടറോടിക്കാൻ കൊടുത്തു, അമ്മക്ക് വൻ തുക പിഴ

കണ്ണൂർ: 14 വയസുള്ള മകൻ സ്കൂട്ടർ ഓടിച്ചതിന് ആർ സി ഉടമയായ അമ്മയ്ക്ക് അരലക്ഷത്തിലേറെ രൂപ പിഴ ചുമത്തി. കണ്ണൂ‍ർ തളിപ്പറമ്പ് കാക്കാഞ്ചാലിലെ പുതിയകത്ത് വീട്ടിൽ പി റഹ്‌മത്തിനാണ് വൻ തുക പിഴ ചുമത്തിയത്. റഹ്‌മത്തിന് തളിപ്പറമ്പ് പൊലീസ് 55,000 രൂപയാണ് പിഴ ചുമത്തിയത്.

റഹ്മത്തിൻ്റെ 14 വയസുള്ള മകൻ കഴിഞ്ഞ ദിവസം കാൽനടയാത്രക്കാർക്ക് അപകടം വരുത്തുന്ന രീതിയിൽ കാക്കാഞ്ചാലിൽ സ്കൂട്ടർ ഓടിച്ചുവരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് തളിപ്പറമ്പ് ട്രാഫിക്ക് എസ് ഐ ഷിബു എഫ് പോൾ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വാഹനത്തിൻ്റെ ആർസി ഉടമ റഹ്മത്താണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് അരലക്ഷം രൂപയും ലൈസൻസില്ലാതെ വാഹനം ഓടിച്ചതിന് അയ്യായിരം രൂപ പിഴയും ഉൾപ്പെടെ 55,000 രൂപ അടക്കാൻ നിർദേശിച്ചത്.

4 year old son driving two wheeler police fined 55000 fine for his mother

More Stories from this section

family-dental
witywide