വെള്ളിയാഴ്ച മോസ്‌കോ നഗരത്തിന് വടക്ക് ഭാഗത്തുള്ള ക്രാസ്‌നോഗോർസ്ക് കോർക്സ് സിറ്റി കൺസേർട്ട് ഹാളിൽ സംഗീത പരിപാടിക്കിടെ ഭീകരാക്രമണം. 60 പേർ കൊല്ലപ്പെട്ടതായും 100 ലേറെ പേർക്ക് പരുക്കേറ്റതായും ഫെഡറൽ സെക്യൂരിറ്റി ഏജൻസി റിപ്പോർട്ട് ചെയ്തു.
അക്രമത്തിൻ്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തതായി ബിബിസി റിപ്പോർട്ട് ചെയ്തു. പട്ടാള വേഷം ധരിച്ചെത്തിയ ആയുധധാരികളായ അക്രമികൾ കൺസേർട്ട് ഹാളിൽ കയറി തുരുതുരാ വെടിയുതിർക്കുകയും ഗ്രനേഡോ ബോംബോ എറിയുകയും ചെയ്തതായി സംഭവസ്ഥലത്തുണ്ടായിരുന്ന ആർഐഎ നോവോസ്റ്റി വാർത്താ ഏജൻസിയുടെ റിപ്പോർട്ടർ പറഞ്ഞു.
പട്ടാള വേഷത്തിലുള്ള നാലഞ്ചു പേർ കൺസേർട്ട് ഹാളിന്റെ വാതിൽക്കലെത്തി സുരക്ഷാ ഉദ്യോഗസ്ഥരെ വെടിവച്ചിട്ട് അകത്തു കയറി തുരുതുരാ വെടിയുതിത്തു. ആയിരക്കണക്കിന് ആളുകളെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഹോളായിരുന്നു അത്. റഷ്യൻ സംഗീത ബാൻഡായ പികിനികിൻ്റെ പരിപാടിയാണ് നടന്നുകൊണ്ടിരുന്നത്. അക്രമം തുടങ്ങിയപ്പോൾ തന്നെ ആളുകൾ നിലത്തു ചേർന്ന് കിടക്കുകയും ഇഴഞ്ഞ് പുറത്തു ചാടാൻ ശ്രമിക്കുകയും ചെയ്തു. 100 ലേറെ പേർ കെട്ടിടത്തിന്റെ ബേസ്മെന്റ് വഴി രക്ഷപ്പെട്ടു. കെട്ടിടത്തിന്റെ മേൽക്കൂരയിലേക്ക് തീ പടർന്നു.തീപ്പിടുത്തത്തിൽ കെട്ടിടത്തിന്റെ മൂന്നിലൊരു ഭാഗവും കത്തിനശിച്ചു. യുക്രെയ്നിന് ആ സംഭവത്തിൽ യാതൊരു പങ്കുമില്ല എന്ന് പ്രസിഡൻ്റ് സെലൻസ്കി അറിയിച്ചു.
This man will wreak havoc on traitors in Russia……#MoscowAttack pic.twitter.com/Gg0NZNSD7S
— Atik Kohistani (@Atik_Kohistani) March 23, 2024
റഷ്യയിൽ ഐഎസ് ആക്രമണം നടത്തുമെന്ന് റഷ്യൻ സർക്കാരിന് യുഎസ് രഹസ്യാന്വേഷണ ഏജൻസി മുന്നറിയിപ്പ് നൽകിയതായി പേര് വെളിപ്പെടുത്താത്ത ഒരു യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
റഷ്യയിൽ ഐഎസ് ആക്രമണം നടത്തുമെന്ന് നവംബർ മുതൽ യുഎസ് രഹസ്യാന്വേഷകർക്ക് വിവരങ്ങൾ കിട്ടിയുരുന്നു എന്ന് ഈ ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നിരുന്നാലും, ആക്രമണത്തെക്കുറിച്ച് ക്രെംലിൻ യുഎസ് ഔദ്യോഗികമായി മുന്നറിയിപ്പ് നൽകിയതായി സ്ഥിരീകരിച്ചില്ല.
40 people Die In Moscow Concert Hall Terror Attack