മക്കൾക്കും ഭാര്യയ്ക്കുമൊപ്പം നടക്കുന്നതിനിടയിൽ നദിയിൽ വീണ 40കാരനെ മുതല ഭക്ഷിച്ചു

സിഡ്നി: നദിക്കരയിൽ കുടുംബത്തോടൊപ്പം നടക്കുന്നതിനിടെ വെള്ളത്തില്ഡ വീണ യുവാവിനെ മുതല ഭക്ഷിച്ചു. മൂന്ന് മക്കൾക്കും ഭാര്യയ്ക്കും ഒപ്പം നടക്കാനിറങ്ങിയ ഓസ്ട്രേലിയയിലെ ക്വീൻസ്‍ലാൻഡ് സ്വദേശിക്കാണ് ദാരുണാന്ത്യം. കുക്ടൗണിലെ അനാൻ നദിയിലാണ് ഡോക്ടർ കൂടിയായ ഡേവ് ഹോഗ്ബിൻ എന്നയാൾ വീണത്. എതിരെ നടന്ന് വന്ന ഒരാൾക്ക് മാറിക്കൊടുക്കുന്നതിനിടെയാണ് അപകടം.

മക്കളുടെ നിലവിളി കേട്ട് ഓടിയെത്തിയവർ ഇയാൾക്കായി നദിയിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. പിന്നാലെ നദീ തീരത്ത് കണ്ടെത്തിയ മുതലയുടെ പരിസര ഭാഗത്ത് മനുഷ്യന്റെ ശരീരഭാഗങ്ങൾ പൊലീസ് കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് 40കാരന്റെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ശനിയാഴ്ചയായിരുന്നു ഡേവിനെ കാണാതായത്. ഭാര്യ ജീനിനും മൂന്ന് പുത്രന്മാർക്കുമൊപ്പമുള്ള അവധി ആഘോഷത്തിനിടയിലാണ് ദാരുണ സംഭവം.

40 year old man killed by crocodile

More Stories from this section

family-dental
witywide