ന്യൂഡല്‍ഹി: ലാവോസില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ നടത്തുന്ന സംഘം തടവിലാക്കിയ 47 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി. ബൊക്കിയോ പ്രവിശ്യയിലെ സൈബര്‍ സ്‌കാം സെന്ററുകളില്‍ കുടുങ്ങിക്കിടന്ന ഇന്ത്യക്കാരെയാണ് രക്ഷപ്പെടുത്തിയത്. ലാവോസിലെ ഇന്ത്യന്‍ എംബസ്സിയാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യന്‍ എംബസി പറയുന്നതനുസരിച്ച്, ഡേറ്റിംഗ് ആപ്പുകളിലും ചാറ്റ് തട്ടിപ്പുകളിലും ‘സൈബര്‍ അടിമകളായി’ പ്രവര്‍ത്തിക്കുകയായിരുന്നു ഇവര്‍. സംഘത്തെ ഇന്ത്യയിലേക്ക് തിരിച്ചയക്കുന്നതിനുള്ള ലാവോസ് അധികൃതരുടെ എല്ലാ നടപടിക്രമങ്ങളും എംബസി ഏറ്റെടുത്ത് പൂര്‍ത്തിയാക്കി. ഇവരില്‍ 30 പേര്‍ ഇതിനകം സുരക്ഷിതമായി ഇന്ത്യയിലേക്ക് മടങ്ങുകയോ യാത്ര തുടങ്ങുകയോ ചെയ്തിട്ടുണ്ട്. ബാക്കിയുള്ള 17 പേര്‍ യാത്രാ ക്രമീകരണങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. അവര്‍ ഉടന്‍ തന്നെ ലാവോസ് വിടുമെന്നും എംബസി പറഞ്ഞു. എംബസി ഇതുവരെ ഇത്തരത്തില്‍ 635 ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.