അമേരിക്കയിലെ യുവ തലമുറയുടെ പുതിയ രണ്ട് പ്രസ്ഥാനങ്ങൾ ഇപ്പോൾ ലോകം മുഴുവൻ വലിയ ചർച്ചയാണ്. ചെറുപ്പക്കാരികളായ സ്ത്രീകളുടെ 4 ബി പ്രസ്ഥാനവും അതിനുള്ള മറുപടിയായി യുവാക്കളുടെ ഇൻസെൽ കൾച്ചറും. ട്രംപ് വിജയിച്ചതോടെയാണ് ഈ രണ്ട് കൂട്ടരും സജീവമായി മുഖ്യധാരയിലേക്ക് വന്നത്
വിവാഹമോ കുട്ടികളോ വേണ്ട, പുരുഷന്മാരുമായി ഡേറ്റിങ്ങിനോ ലൈംഗികബന്ധത്തിനോ പോലും താത്പര്യമില്ല, ഞങ്ങളുടെ ശരീരം ഞങ്ങളുടെ അവകാശം – തുടങ്ങിയ ആശയങ്ങളുമായി ജീവിക്കുന്ന ഒരു കൂട്ടം സ്ത്രീകളുടെ കൂട്ടായ്മയാണ് 4 ബി- ലിംഗസമത്വം പാലിക്കാത്ത വ്യവസ്ഥകളോടുള്ള സ്ത്രീകളുടെ പ്രതിഷേധമാണിത്.
ലിംഗസമത്വം, ഗര്‍ഭഛിദ്ര നിയന്ത്രണം എന്നീ വിഷയങ്ങളോടുള്ള ട്രംപിന്റെ നിലപാടും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പുരുഷാധിപത്യ- സ്ത്രീവിരുദ്ധ നയങ്ങളിലുള്ള പ്രതിഷേധമാണ് അമേരിക്കയിൽ 4ബി പ്രസ്ഥാനത്തെ ഇത്രശക്തമാക്കുന്നത്.
പുരുഷന്മാരെ വെറുക്കുന്ന, കുടുംബജീവിതം നശിപ്പിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകളുടെ വികലമായ ഒരു പ്രസ്ഥാനമെന്നാണ് 4ബിക്കെതിരെ ഉയരുന്ന പ്രധാന വിമര്‍ശനം. പക്ഷേ പുരുഷന്മാരോട് നോ പറയുന്നത് മാത്രമല്ല, അതിനുമപ്പുറം ചില കാര്യങ്ങള്‍ കൂടെ 4ബി മൂവ്‌മെന്റിലുണ്ട്. ഭാര്യ, അമ്മ എന്നതിനപ്പുറത്തേക്ക് സ്ത്രീകളുടെ ലോകം വിശാലമാകണം. അത് സാധ്യമാകുന്നത് വേലിക്കെട്ടുകളില്ലാത്ത ഇടങ്ങളിലാണെന്ന് 4 ബി വാദിക്കുന്നു. വീട്ടുജോലികള്‍പ്പുറം അവനവനായി സമയം കണ്ടെത്തുന്ന സ്ത്രീകളത്രയും ഈ വേലിക്കെട്ടിന് പുറത്താണെന്നും 4ബി അനുയായികള്‍ വിശ്വസിക്കുന്നു. സ്ത്രീവിരുദ്ധമായി കരുതപ്പെടുന്ന സ്ഥാപനങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുക, ഫാന്റം സംസ്‌കാരം നിരസിക്കുക, പുരുഷകേന്ദ്രീകൃത സൗന്ദര്യസങ്കല്‍പ്പങ്ങള്‍ നിരസിക്കുക എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണിത്.
കൂടുതൽ കടുത്ത നിലപാടിലേക്ക് പോകുമ്പോൾ കാര്യങ്ങൾ കൂടുതൽ വഷളാവുകയാണല്ലോ ചെയ്യാറ്. അങ്ങനെ 4 ബി ശക്തമായപ്പോൾ പുരുഷന്മാർ വെറുതെ ഇരുന്നില്ല. കടുത്ത സ്ത്രീവിരുദ്ധതയും മിസോജെനിയും കൈമുതലാക്കിയ പുരുഷ പുങ്കൻമാരുടെ കൂട്ടായ്മയാണിത്. മാനോസ്ഫിയർ എന്ന പേരിൽ അറിയപ്പെടുന്ന ഓൺലൈൻ കൂട്ടായ്മകളാണ് ഇതിന്റെ പ്രധാന പ്രചാരണ കേന്ദ്രം. ‘നിങ്ങളുടെ ശരീരം ഞങ്ങളുടെ അവകാശം’ എന്നതാണ് ഇവരുടെ മോട്ടോ. ”അടക്കളയിലേക്ക് തിരിച്ചു പോകൂ” എന്നാണ് ഇവരുടെ പ്രധാന മുദ്രാവാക്യം. സ്ത്രീകൾക്കുള്ള വോട്ടവകാശം വരെ റദ്ദാക്കണം എന്നാണ് ഇവരുടെ ആവശ്യം. ധാരാളം സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർമാർ ഇതിൻ്റെ പ്രയോക്താക്കളാണ്. അവരുടെ ഓരോ പോസ്റ്റിനും ലക്ഷക്കണക്കിന് വ്യൂസുണ്ട്. ട്രംപ് അറിയപ്പെടുന്ന ഒരു മിസോജനിസ്റ്റ് ആയതിലാൽ ഈ പ്രസ്ഥാനക്കാർക്ക് വലിയ അനുയായി വൃന്ദത്തെ ഇപ്പോൾ ലഭിക്കുന്നുണ്ട്. “involuntary celibate” (നിർബന്ധിത സന്യാസം ) സൂചിപ്പിക്കാനായി InCel Culture എന്ന വാക്കാണ് ഈ ആണധികാരികൾ ഉപയോഗിക്കുന്നത്. സ്ത്രീകളിങ്ങനെ പുരുഷന്മാരെ നിരസിച്ചാൽ എന്തു ചെയ്യുമെന്ന് ആശങ്കപ്പെടുന്ന ആണുങ്ങളുടെ കൂട്ടത്തിന്റെ ഹീറോ ട്രപാണ്. ട്രംപ് മുമ്പ് പറഞ്ഞിട്ടുള്ള സ്ത്രീവിരുദ്ധ പ്രസ്താവനകൾക്കെല്ലാം ഇപ്പോൾ ആരാധക വളരെയേറെയാണ്. തിരഞ്ഞെടുപ്പിന് കുറച്ചു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ട്രംപ് പറഞ്ഞത് ‘ സ്ത്രീകൾക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഞാൻ സ്ത്രീകളെ സംരക്ഷിക്കും” എന്നാണ്. ഗർഭഛിദ്ര അവകാശങ്ങളെ കുറിച്ച് പറയുമ്പോൾ , സ്ത്രീകൾക്ക് ഗർഭഛിദ്രത്തെ കുറിച്ച് ചിന്തിക്കേണ്ടി വരില്ല തൻ്റെ ഭരണകാലക്ക് എന്ന വിചിത്ര നിലപാടാണ് ട്രംപ് സ്വീകരിക്കുന്നത്.
ഫോര്‍ബി പ്രസ്ഥാനങ്ങളോട് അത്ര അനുകൂല പ്രതികാരണമല്ല സമൂഹത്തില്‍ നിന്നുണ്ടായിട്ടുള്ളത്. സോഷ്യല്‍മീഡിയ ബുള്ളിയിങ്ങിനപ്പുറം യുക്തിസഹജമായ വിമര്‍ശനങ്ങളും പ്രസ്ഥാനത്തിനെതിരെ ഉയരുന്നുണ്ട്.
പുരുഷന്മാരുടെ ചിന്താഗതിയില്‍ മാറ്റമുണ്ടാക്കുന്നതിന് പകരം അവരില്‍ നിന്ന് അകന്നു നില്‍ക്കേണ്ട ബാധ്യത കൂടി സ്ത്രീയുടെ മേല്‍ ചുമത്തുകയാണെന്നും പുരുഷന്മാരോടുള്ള സമ്പര്‍ക്കം കുറയ്ക്കുന്നത് പ്രശ്‌നത്തിനൊരു പരിഹാരമല്ലെന്നുമാണ് പ്രധാന വിമര്‍ശനം. ട്രംപ് അധികാരത്തിലെത്തിയാല്‍ തങ്ങളുടെ പ്രത്യുല്‍പാദന അവകാശങ്ങള്‍ കുറയുമെന്ന ആശങ്കയാണ് യുഎസിലെ സ്ത്രീകളെ 4ബി പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിപ്പിച്ചത്.