ഗുരുഗ്രാമിലെ കഫേയിൽ നിന്ന് മൗത്ത്ഫ്രഷ്‌നർ ഉപയോഗിച്ച 5 സുഹൃത്തുക്കൾ രക്തം ഛർദ്ദിച്ച് ആശുപത്രിയിൽ

ന്യൂഡൽഹി: ഗുരുഗ്രാമിലെ ഒരു കഫേയിൽ ഭക്ഷണം കഴിച്ചതിന് ശേഷം മൗത്ത് ഫ്രഷ്‌നർ ഉപയോഗിച്ച 5 പേർ ഗുരുതരാവസ്ഥയിൽ. വായിൽ വലിയ മുറിവുകളുണ്ടാവുകയും രക്തം ഛർദ്ദിക്കുകയും ചെയ്ത ഇവർ ആശുപത്രിയിൽ ചികിൽസയിലാണ്. മാർച്ച് രണ്ടിനായിരുന്നു സംഭവം.
ഗുരുഗ്രാമിലെ സെക്ടർ 90ലെ ലാഫോറെസ്റ്റ കഫേയിൽ ഭാര്യയ്ക്കും സുഹൃത്തുക്കൾക്കുമൊപ്പം എത്തിയതായിരുന്നു അങ്കിത് കുമാർ. ഭക്ഷണത്തിനു ശേഷം മൗത്ത് ഫ്രഷ്‌നർ വായിലിട്ട ഇവർ എല്ലാവരും വേദന കൊണ്ട് നിലവിളിക്കുന്ന വിഡിയോ പുറത്തു വന്നിട്ടുണ്ട്. ചിലർ വായിൽ ഐസ് വച്ച് വേദന ശമിപ്പിക്കാൻ നോക്കുന്നതും ചിലർ രക്തം ഛർദിക്കുന്നതും വിഡിയോയിൽ കാണാം. പൊലീസിനെ വിളിക്കാൻ ഇവർ ആവശ്യപ്പെടുന്നതും വിഡിയോയിൽ കാണാം.

എന്ത് ആസിഡാണ് അവർ തങ്ങൾക്ക് നൽകിയതെന്ന് അറിയല്ല എന്നും മൗത്ത് ഫ്രഷ്‌നർ പാക്കറ്റ് കാണിച്ചപ്പോൾ ഡോക്ടർ പറഞ്ഞത് അത് ഡ്രൈ ഐസ് എന്ന രാസവസ്തുവാണ് എന്നുമാണെന്ന് അങ്കിത് കുമാർ പൊലീസിനോട് പറഞ്ഞു. എല്ലാവരുടേയും വായിലും ആന്തരികാവയവങ്ങൾക്കും പൊള്ളലേറ്റിട്ടുണ്ട്. 2 പേരുടെ നില ഗുരുതരമാണ്.

5 Friends Vomit Blood After Eating ‘Mouth Freshener’ At a Delhi Restaurant

More Stories from this section

family-dental
witywide