കാലിഫോര്‍ണിയയിലെ സാന്റാ മരിയ കോടതിയിലെ സ്ഫോടനത്തില്‍ 5 പേര്‍ക്ക് പരിക്കേറ്റസംഭവം: പ്രതിയെ കസ്റ്റഡിയിലെടുത്തു

സാന്റാ മരിയ (കാലിഫോര്‍ണിയ): ബുധനാഴ്ച കാലിഫോര്‍ണിയ കോടതിയുടെ ലോബിയിലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍. 20 വയസ്സുള്ള ഒരാളെയാണ് കസ്റ്റഡിയിലെടുത്തതെന്ന് ഷെരീഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സാന്താ മരിയ കോടതിയില്‍ ബുധനാഴ്ച രാവിലെ 8:45 ന് ശേഷമുണ്ടായ സ്‌ഫോടനത്തില്‍ അഞ്ചുപേര്‍ക്ക് പരുക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരുക്ക് സാരമുള്ളതല്ല. സ്‌ഫോടനത്തെ തുടര്‍ന്ന് കോടതി സമുച്ചയവും മറ്റ് നഗര കെട്ടിടങ്ങളും അടച്ചുപൂട്ടിയിരുന്നു.

ഏകദേശം 110,000 ആളുകളുള്ള സാന്താ മരിയനഗരം കാലിഫോര്‍ണിയയുടെ മധ്യ തീരപ്രദേശത്തുള്ള സാന്താ ബാര്‍ബറ കൗണ്ടിയിലാണ്. പ്രതി സ്‌ഫോടക വസ്തുവുള്ള ഒരു ബാഗ് കോടതിമുറിയിലേക്ക് വലിച്ചെറിയുകയും ബാഗ് പൊട്ടിത്തെറിക്കുകയുമായിരുന്നു. അതേസമയം, പ്രതിക്ക് ഭീകരവാദവുമായോ രാഷ്ട്രീയ അക്രമവുമായോ ബന്ധമുള്ളതായി തോന്നുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.