മനില: തെക്കന്‍ ഫിലിപ്പീന്‍സിലെ മലയോര മേഖലയില്‍ മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ രണ്ട് ബസുകളും വീടുകളും മണ്ണിനടിയിലായി. സംഭവത്തില്‍ അഞ്ച് പേര്‍ മരിക്കുകയും 31 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
മിന്‍ഡനാവോ ദ്വീപിലെ ദാവോ ഡി ഓറോ പ്രവിശ്യയിലെ ഒരു ഖനന ഗ്രാമത്തില്‍ ചൊവ്വാഴ്ച രാത്രിയാണ് മണ്ണിടിച്ചിലുണ്ടായത്. ഖനിത്തൊഴിലാളികളെ കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന രണ്ട് ബസുകളില്‍ 20 പേരെങ്കിലും കുടുങ്ങിയതായി വിവരമുണ്ട്.
മണ്ണിടിച്ചിലുണ്ടാകുമ്പോള്‍ ബസുകളില്‍ 28 പേരെങ്കിലും ഉണ്ടായിരുന്നെങ്കിലും എട്ട് പേര്‍ ജനാലകളിലൂടെ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.
ഫിലിപ്പീന്‍സ് കമ്പനിയായ അപെക്സ് മൈനിംഗ് നടത്തുന്ന ഒരു സ്വര്‍ണ്ണ ഖനിക്ക് പുറത്തായിരുന്നു ബസുകള്‍ മസാര ഗ്രാമത്തില്‍ തൊഴിലാളികളെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നത്. ഇവിടെയാണ് അപകടമുണ്ടായത്.
അഞ്ച് മൃതദേഹങ്ങള്‍ ചെളിയില്‍ നിന്ന് പുറത്തെടുത്തു, എന്നാല്‍ അവ ബസില്‍ ഉണ്ടായിരുന്നവരുടേതാണോ എന്ന് വ്യക്തമല്ല.
31 ഗ്രാമീണര്‍ക്കും പരിക്കേറ്റു. ഇവരില്‍ രണ്ടുപേരെ ഗുരുതരമായി പരിക്കേറ്റ് ചികിത്സയ്ക്കായി ദാവോ നഗരത്തിലെ ആശുപത്രിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്തു.
വ്യാഴാഴ്ച മഴ നിലച്ചതിനാല്‍ മണ്ണിടിച്ചിലുണ്ടാകുമെന്ന സൂചനകളൊന്നും ഉണ്ടായിരുന്നില്ല, വെള്ളിയാഴ്ചയോടെ വെയിലും ചൂടും ഉണ്ടായിരുന്നു. മണ്ണിടിച്ചിലിന് തൊട്ടുപിന്നാലെ ഗ്രാമത്തില്‍ ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. അര്‍ദ്ധരാത്രിയോടെ തിരച്ചില്‍ നിര്‍ത്തിവച്ചെങ്കിലും പുലര്‍ച്ചെ വീണ്ടും രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചിരിക്കുകയാണ്.
മറ്റ് ഖനി തൊഴിലാളികളെയും മണ്ണിടിച്ചിലില്‍ ബാധിച്ചിട്ടുണ്ടോ അതോ മറ്റ് ഗ്രാമീണരെ കാണാതായിട്ടുള്ളോ എന്ന് വ്യക്തമല്ല. അതേസമയം, മസാരയില്‍ നിന്നും സമീപത്തെ നാല് ഗ്രാമങ്ങളില്‍ നിന്നുമുള്ള 285 കുടുംബങ്ങളെ വീടുകളില്‍ നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്.
രക്ഷാപ്രവര്‍ത്തനത്തിന് സൈനികരെ വിന്യസിച്ചിട്ടുണ്ട്.
കഴിഞ്ഞയാഴ്ചയും പ്രദേശത്ത് മണ്ണിടിച്ചിലിലും വെള്ളപ്പൊക്കവും ഉണ്ടാവുകയും 18 പേരെങ്കിലും മരിച്ചതായും ദേശീയ ദുരന്ത ഏജന്‍സി അറിയിച്ചു.
പര്‍വതപ്രദേശങ്ങള്‍, കനത്ത മഴ, വ്യാപകമായ വനനശീകരണം എന്നിവ കാരണം ഫിലിപ്പൈന്‍സിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും മണ്ണിടിച്ചിലുകള്‍ പതിവാണ്.