വാഷിംഗ്ടണ്‍: അമേരിക്കയിലെ നാഷ്വില്ലിലെ ഹൈവേയ്ക്ക് സമീപം ഒറ്റ എഞ്ചിന്‍ വിമാനം തകര്‍ന്ന് അഞ്ച് പേര്‍ മരിച്ചു. ആകെ അഞ്ചുപേരായിരുന്നു വിമാനത്തിലുണ്ടായിരുന്നതെന്നും ആരും ജീവനോടെ രക്ഷപെട്ടിട്ടില്ലെന്നുമാണ് വിവരം.
ഷാര്‍ലറ്റ് പൈക്ക് എക്‌സിറ്റ് കഴിഞ്ഞുള്ള കിഴക്ക് ഭാഗത്തുള്ള ഇടത്താണ് വിമാനം തകര്‍ന്നതെന്നും വിമാനം എവിടെ നിന്നാണ് പുറപ്പെട്ടത് എന്നതിനെക്കുറിച്ച് അന്വേഷണം നടക്കുന്നുവെന്നുമാണ് അപകടത്തെ സ്ഥീരികരിച്ച അധികൃതര്‍ വ്യക്തമാക്കിയത്.
ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ നിലവില്‍ സ്ഥലത്തുണ്ടെന്നും നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് സേഫ്റ്റി ബോര്‍ഡും വൈകാതെ എത്തുമെന്നും പോലീസ് അറിയിച്ചു.