
ശ്രീനഗര്‍: ജമ്മുകാശ്മീരിലെ പൂഞ്ചില്‍ സൈനിക വാഹനം അപകടത്തില്‍പ്പെട്ട് 5 സൈനികര്‍ക്ക് വീരമൃത്യു. നിരവധി സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സൈനികര്‍ സഞ്ചരിച്ചിരുന്ന ട്രക്ക് 350 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.
പൂഞ്ചിലെ ബല്‍നോയ് മേഖലയിലെ മെന്ഥാറിലാണ് അപകടമുണ്ടായത്. 11 മദ്രാസ് ലൈറ്റ് ഇന്‍ഫന്ട്രിയുടെ ഭാഗമായ സൈനികര്‍ ആസ്ഥാനത്ത് നിന്നും ബല്‍നോയ് ഖോര മേഖലയിലേക്ക് പോവുമ്പോഴായിരുന്നു അപകടം.